ആലപ്പുഴ: മാരകരോഗങ്ങളെപ്പോലും നേരിടാൻ സന്നദ്ധരായ മെഡിക്കൽ സംഘവും പ്രബുദ്ധ ജനതയും ചികിത്സാ സൗകര്യങ്ങളുമാണ് കേരളത്തിന്‍റെ അതിജീവന കരുത്തെന്ന് മന്ത്രി കെ.കെ ശൈലജ. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആരോഗ്യരംഗം സജ്ജമെന്ന് മന്ത്രി കെ.കെ ശൈലജ - health sector kerala
കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന വനിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി
ശൈലജ
ഭരണഘടനയ്‌ക്കുമേൽ വരെ കടന്നാക്രമണം നടക്കുന്ന കാലമാണിത്. സ്വതന്ത്ര ഇന്ത്യയുടെ നേട്ടങ്ങൾ എല്ലാം അനുഭവിക്കാൻ ഇന്നും ഇന്ത്യയിലെ സ്‌ത്രീകൾക്കാകുന്നില്ല. ചില സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്നു. കേരളം ഇതിൽ നിന്നെല്ലാം വ്യത്യസ്ഥമാകുന്നത് 1957-ലെ ഇഎംഎസ് സർക്കാർ നടപ്പാക്കിയ നയങ്ങളാണന്നും ആരോഗ്യമന്ത്രി പറഞ്ഞു.