ആലപ്പുഴ: അമ്പലപ്പുഴയിൽ പ്രകോപന മുദ്രാവാക്യവുമായി എച്ച് സലാം എം.എൽ.എയുടെ നേതൃത്വത്തിൽ സി.പി.എം പ്രകടനം. എ.കെ.ജി സെന്‍ററിനുനേരെയുണ്ടായ ബോംബേറിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. 'കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും' എന്നായിരുന്നു പ്രകടനത്തിലെ മുദ്രാവാക്യം.
സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. ഈ പ്രകടനത്തിനിടെ ആയിരുന്നു പ്രവർത്തകർ പ്രകോപനപരമായ കൊലവിളി മുദ്രാവാക്യം ഉയർത്തിയത്.