ആലപ്പുഴ: ഭർത്താവിനെ ഭാര്യാ സഹോദരൻ വെട്ടിക്കൊന്നു. ഹരിപ്പാട് എരിക്കാവ് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എരിക്കാവ് മൂന്നുകുളങ്ങര വീട്ടിൽ ശ്രീകുമാരപിള്ളയാണ്(65) മരിച്ചത്. സംഭവത്തിൽ ഭാര്യ സഹോദരൻ കൃഷ്ണൻ നായരെ(63) പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരമായി മദ്യപിച്ചെത്തുന്ന ശ്രീകുമാരപിള്ള ക്യാൻസർ രോഗിയായ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഇന്നലെ മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിടുന്നതിനിടെ പ്രതി ശ്രീകുമാരപിള്ളയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യയുമായുള്ള വഴക്ക് : ഭർത്താവിനെ ഭാര്യാ സഹോദരൻ വെട്ടിക്കൊന്നു
ഹരിപ്പാട് എരിക്കാവ് വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എരിക്കാവ് മൂന്നുകുളങ്ങര വീട്ടിൽ ശ്രീകുമാരപിള്ളയാണ്(65) മരിച്ചത്. സംഭവത്തിൽ ഭാര്യാ സഹോദരൻ കൃഷ്ണൻ നായരെ(63) പൊലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച രാവിലെ എട്ടു മണിക്ക് പൊലീസെത്തി കൃഷ്ണൻ നായരെ അറസ്റ്റു ചെയ്ത് കായംകുളത്തെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാക്കി. മരിച്ച ശ്രീകുമാരപിള്ള വർഷങ്ങളായി എരിക്കാവിലെ ഭാര്യാവീട്ടിൽ ഭാര്യാസഹോദരനോടൊപ്പമാണ് താമസം. രണ്ടു മക്കളുണ്ട്. ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദേശപ്രകാരം തൃക്കുന്നപ്പുഴ സിഐ ആൻ. ജോസ്, ജൂനിയർ എസ്ഐ ജയപ്രകാശ്, ഗ്രേഡ് എസ്ഐ സുനിൽ കുമാർ, എഎസ്ഐ പ്രദീപ്, സിപിഒ ബാബു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. മൃതദേഹം തുടർനടപടികൾക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.