ആലപ്പുഴ:മുട്ടത്ത് സൈനികനായ മകൻ അമ്മയെ ക്രൂരമായി മർദിയ്‌ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മുട്ടം സ്വദേശിയും സൈനികനുമായ സുബോധാണ് മദ്യപിച്ചെത്തി ശാരദാമ്മയെ (69) ക്രൂരമായി മർദിച്ചത്. പലതവണ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും മർദനം തുടരുകയായിരുന്നു.
മദ്യപിച്ചെത്തി സൈനികന്‍ അമ്മയെ മര്‍ദിച്ച് അവശയാക്കി; വീഡിയോ പുറത്ത് - Alappuzha todays news
മുട്ടം സ്വദേശിയും അസം റൈഫിൾസിൽ സൈനികനുമായ സുബോധാണ് മദ്യപിച്ചെത്തി 69 കാരിയായ അമ്മയെ മര്‍ദിച്ചത്
മദ്യപിച്ചെത്തി സൈനികന്‍ അമ്മയെ മര്‍ദിച്ച് അവശയാക്കി; വീഡിയോ പുറത്ത്
ALSO READ:മന്ത്രി ഉറപ്പുനൽകി, ദയാവധം വേണ്ട; അനീറയ്‌ക്ക് ലഭിക്കും സ്ഥിരം ജോലി
വീട്ടിൽ തന്നെയുള്ള മറ്റാരോ ആണ് ദൃശ്യം പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കരിയിലക്കുളങ്ങര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. സുബോധിനെ വ്യാഴാഴ്‌ച ഹരിപ്പാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.