ആലപ്പുഴ: ആലപ്പുഴക്കാരുടെ ചിരകാല സ്വപ്‌നമായ ആലപ്പുഴ ബൈപ്പാസിൽ ടോൾ പിരിവ് ഉടനുണ്ടാകില്ലെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ.
ആലപ്പുഴ ബൈപ്പാസില്‍ ടോൾ പിരിവ് ഉടനുണ്ടാകില്ലെന്ന് മന്ത്രി ജി.സുധാകരൻ
ഈ മാസം 28നാണ് ആലപ്പുഴ ബൈപ്പാസ് ഗതാഗതത്തിനായി ജനങ്ങൾക്ക് തുറന്നുകൊടുക്കുക
ടോൾ പിരിക്കാൻ പാടില്ലെന്ന നിലപാടാണ് എൽഡിഎഫ് സർക്കാരിനുള്ളതെന്നും ഇതിന്‍റെ ഭാഗമായി മന്ത്രിയെന്ന നിലയിൽ ദേശീയപാത റീജിയണൽ ഓഫീസർക്ക് ഇതു സംബന്ധിച്ച കത്ത് അയച്ചതായും അദ്ദേഹം അറിയിച്ചു. ടോൾ പിരിക്കുന്നത് നീട്ടി വയ്‌ക്കണമെന്നാണ് കേന്ദ്രത്തോട് അഭ്യർത്ഥിച്ചതെന്നും അതിന് മറുപടിയായി തിരികെ സംസ്ഥാനത്തിന് കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി ഭാവിയിൽ ടോൾ പിരിച്ചാൽ തന്നെ 50 ശതമാനം തുക കേരളത്തിന് അനുവദിക്കണമെന്ന് ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം 28നാണ് ആലപ്പുഴ ബൈപ്പാസ് ഗതാഗതത്തിനായി ജനങ്ങൾക്ക് തുറന്നുകൊടുക്കുക. കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ആലപ്പുഴ ബൈപ്പാസിന്‍റെ ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്.