കേരളം

kerala

ETV Bharat / state

ആഘോഷങ്ങളില്ല: ഫോണില്‍ ആശംസകൾ സ്വീകരിച്ച് ഗൗരിയമ്മ - ഗൗരിയമ്മ

ഇക്കുറി ഓൺലൈനിലൂടെയാണ് ഗൗരിയമ്മയ്ക്ക് രാഷ്ട്രീയ കേരളം പിറന്നാൾ ആശംസ കൈമാറിയത്.

ആലപ്പുഴ  _GOWRIYAMMA  വിപ്ലവചിത്രം  ഗൗരിയമ്മ  happy birthday
ആളും ആരവും ഇല്ലാതെ ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷം

By

Published : Jul 7, 2020, 8:46 PM IST

ആലപ്പുഴ: 102-ാം ജന്മദിനം ആഘോഷിക്കുന്ന കെ ആർ ഗൗരിയമ്മയ്ക്ക് രാഷ്ട്രീയ കേരളത്തിന്‍റെ ആശംസകൾ. ജന്മദിനം ജൂലായ് 14 ആണെങ്കിലും നാൾ പ്രകാരം മിഥുനമാസത്തിലെ തിരുവോണ നാളിലാണ് പിറന്നാൾ. ആശംസകളുമായി രാഷ്ട്രീയ കേരളം ഗൗരിയമ്മയുടെ പിറന്നാൾ ദിനത്തിൽ ആലപ്പുഴയിൽ എത്തുക പതിവാണ്. വീട്ടിൽ വരുന്നവർക്കെല്ലാം വയറുനിറയെ ഭക്ഷണം നൽകുകയെന്നത് ഗൗരിയമ്മയുടെ സന്തോഷങ്ങളിലൊന്നാണ്. എന്നാൽ ഇത്തവണ കൊവിഡ് പ്രതിസന്ധിയിൽ പതിവിൽ നിന്നും വ്യത്യസ്‌തമായി പിറന്നാളാഘോഷം ഉണ്ടായിരുന്നില്ല.

ആളും ആരവും ഇല്ലാതെ ഗൗരിയമ്മയുടെ പിറന്നാൾ ആഘോഷം

ഇക്കുറി ഓൺലൈനിലൂടെയും മാധ്യമങ്ങളിലൂടെയുമാണ് ഗൗരിയമ്മയ്ക്ക് രാഷ്ട്രീയ കേരളം പിറന്നാൾ ആശംസ കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾ ഫോണിലൂടെ ആശംസകൾ അറിയിച്ചു.

ABOUT THE AUTHOR

...view details