ആലപ്പുഴ: ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടാണ് ശരിയെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ യുവതി പ്രവേശനം അടഞ്ഞ അധ്യായമാണ്. യുവതികൾ സംഘടിതമായി വരാൻ ശ്രമിക്കുന്നത് ശരിയല്ല. പവിത്രമായ സന്നിധാനത്തെ സംഘർഷഭൂമിയാക്കാൻ ആരും ശ്രമിക്കരുതെന്നും സമാധാനപൂർണമായ ഒരു തീർഥാടന കാലം ഒരുക്കാൻ എല്ലാവരും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയിലേക്ക് എത്തുന്ന യുവതികള്‍ യഥാർഥ അയ്യപ്പഭക്തരല്ലെന്നും അവരെല്ലാം വാർത്തയിൽ ഇടംനേടി ശ്രദ്ധ പിടിച്ചു പറ്റാൻ വരുന്നവരാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിച്ച് വെള്ളാപ്പള്ളി നടേശൻ
ശബരിമലയിലേക്ക് എത്തുന്ന യുവതികള്‍ യഥാർത്ഥ അയ്യപ്പഭക്തരല്ലെന്നും അവരെല്ലാം വാർത്തയിൽ ഇടംനേടി ശ്രദ്ധ പിടിച്ചു പറ്റാൻ വരുന്നവരാണെന്നും വെള്ളാപ്പള്ളി.
വെള്ളാപ്പള്ളി നടേശൻ
പുന്നല ശ്രീകുമാർ പറഞ്ഞത് തുല്യനീതിയെ പറ്റിയാണ്. ശബരിമലയിലെ സ്ത്രീ പ്രവേശനമല്ല. ആചാരവും അനാചാരവുമുണ്ട്. അനാചാരങ്ങളാണ് മാറ്റേണ്ടത്. ശബരിമലയിലേത് ആചാരമാണ്. ആചാരങ്ങൾ സംരക്ഷിക്കപ്പെടണം. മാവേലിക്കര യൂണിയനുമായി ബന്ധപ്പെട്ട് ഉയർന്ന സാമ്പത്തിക ക്രമക്കേട് അന്വേഷിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Last Updated : Dec 7, 2019, 4:20 PM IST