ആലപ്പുഴ: കൃഷി വകുപ്പ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച കനകാശ്ശേരി പാടശേഖരത്തിൽ വീണ്ടും മട വീണു. ഈ വർഷം ഇത് നാലാം തവണയാണ് കനകാശ്ശേരി പാടശേഖരത്തിൽ മട വീഴുന്നത്. കഴിഞ്ഞ മൂന്ന് തവണയും ലക്ഷങ്ങൾ മുടക്കി കൃഷി വകുപ്പ് ഇത് കെട്ടിയിരുന്നു. ഇത്തവണത്തെ കാലവർഷത്തിൽ മടവീഴ്ച്ച ഉണ്ടായതിനെത്തുടർന്ന് പ്രദേശത്തെ പല വീടുകളിലും വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് നൂറുകണക്കിന് കുടുംബങ്ങളെയാണ് ദുരിതാശ്വാസ ശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്.
സർക്കാർ ശ്രമങ്ങൾ വിഫലം; കനകാശ്ശേരിയിൽ വീണ്ടും മട വീണു - കനകാശ്ശേരിയിൽ വീണ്ടും മട വീണു
ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മട വീഴുകയായിരുന്നു. തുടർന്ന് പ്രദേശത്തെ വീടുകളിൽ വെള്ളം കയറി തുടങ്ങി. എന്നാൽ നിലവിൽ ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് സൂചന.
![സർക്കാർ ശ്രമങ്ങൾ വിഫലം; കനകാശ്ശേരിയിൽ വീണ്ടും മട വീണു kanakassery field ആലപ്പുഴ പ്രാദേശിക വാര്‍ത്തകള്‍ സർക്കാർ ശ്രമങ്ങൾ വിഫലം കനകാശ്ശേരിയിൽ വീണ്ടും മട വീണു alappuzha local news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5280619-thumbnail-3x2-alapuzha.jpg)
തോട്ടപ്പള്ളി പൊഴിയിൽ നിന്നും മണൽ കരമാർഗ്ഗം ആലപ്പുഴയിൽ എത്തിച്ചശേഷം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഇവ ചാക്കുകളിലാക്കി ജലമാർഗ്ഗം കനകാശ്ശേരിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് വിദഗ്‌ധരുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ മട കെട്ടിയിരുന്നു. ബലമേറിയതാണ് പുതിയ ബണ്ട് എന്നായിരുന്നു പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന ധനമന്ത്രി തോമസ് എൈസക് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ നൽകിയ ഉറപ്പ്. എന്നാൽ ഇതിന് വിപരീതമായി ഇന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും മട വീഴുകയായിരുന്നു. തുടർന്ന് പ്രദേശത്തെ വീടുകളിൽ വെള്ളം കയറി തുടങ്ങി. എന്നാൽ നിലവിൽ ജനങ്ങളെ മാറ്റി പാർപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.