കേരളം

kerala

ETV Bharat / state

ആരോഗ്യമേഖലയില്‍ പുരോഗമനങ്ങളുണ്ടാക്കാൻ സര്‍ക്കാരിന് സാധിച്ചു: കെ.കെ. ശൈലജ

കിഫ്ബി വഴി 100കോടി രൂപ ചെലവിട്ടാണ് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

By

Published : Nov 6, 2020, 2:32 PM IST

ആലപ്പുഴ  കിഫ്ബി  k k shailaja  health minister  alappuzha  health development  ആരോഗ്യമേഖല  ആരോഗ്യമേഖലയിലെ പുരോഗമനം  ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി  ചെങ്ങന്നൂര്‍  ജില്ലാ ആശുപത്രി  പുതിയ കെട്ടിടം  new building  kifbi  district hospital  chengannur district hospital  ചെങ്ങന്നൂര്‍  chengannur
ആരോഗ്യമേഖലയില്‍ പുരോഗമനങ്ങളുണ്ടാക്കാൻ സര്‍ക്കാരിന് സാധിച്ചു: കെ.കെ. ശൈലജ

ആലപ്പുഴ: ആരോഗ്യമേഖലയില്‍ വലിയ രീതിയിലുള്ള പുരോഗമനങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കിഫ്ബി വഴി 100കോടി രൂപ ചെലവിട്ട് ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി അത്യാധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യ മേഖലയില്‍ വലിയൊരു മാറ്റം എന്ന ലക്ഷ്യത്തോടെയാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി ശ്വാസ് ക്ലിനിക്, ആശ്വാസ് ക്ലിനിക്കുകള്‍, വ്യായാമ മുറി, പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനുള്ള മുറികള്‍, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കി രോഗീ സൗഹൃദ ഹൈടെക്ക് കേന്ദ്രങ്ങളായി ആശുപത്രികളെ മാറ്റുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ചെങ്ങന്നൂര്‍ മണ്ഡലത്തിലെ എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേയും സഹായത്തോടെ ജനകീയ സംരംഭമാക്കി മാറ്റി ഈ നേട്ടം കൈവരിക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് രണ്ട് ഘട്ടങ്ങളായി പൂര്‍ത്തീകരിക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യ ഭാഗമായി 62 കോടിയുടെ ടെന്‍റര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. രണ്ടാം ഘട്ടത്തില്‍ അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ആശുപത്രിയിലേക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും ഇതോടെ എല്ലാ ചികിത്സ വിഭാഗങ്ങളും ആധുനിക ചികത്സാ സൗകര്യങ്ങളോടു കൂടി സജ്ജമാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ടി മാത്യു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details