ആലപ്പുഴ:അരൂരില്‍ ഗുണ്ട സംഘങ്ങള്‍ (Goons gang in Aroor) ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്. എട്ട് പേര് അറസ്റ്റില്‍. അരൂർ സ്വദേശികളായ വലിയ പറമ്പിൽ അഗസ്റ്റിൻ ജെറാൾഡ്, കാരക്ക പറമ്പിൽ ഷാനു, കല്ലറയ്ക്കൽ വീട്ടിൽ സ്റ്റേജോ, കല്ലറയ്ക്കൽ വീട്ടിൽ ബിപിൻ, വടക്കേച്ചിറ വീട്ടിൽ അജ്മല്‍, അരൂർ സ്വദേശിയായ വേഴക്കാട്ട് വീട്ടിൽ രാജേഷ്, വെളുത്തെടുത്ത് വീട്ടിൽ നിമിൽ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച (ഓഗസ്റ്റ് 21) രാത്രിയില്‍ മുക്കം ശ്മശാനം റോഡിലാണ് കേസിനാസ്പദമായ സംഭവം.
ഞായറാഴ്ച (Sunday) രാവിലെ ഒന്നിച്ചിരുന്ന് മദ്യപിച്ച സംഘം തമ്മിലുണ്ടായ തര്‍ക്കമാണ് രാത്രിയില്‍ ഏറ്റമുട്ടലിന് കാരണമായത്. വടിവാളും മഴുവും ഉപയോഗിച്ചുണ്ടായ ഏറ്റുമുട്ടലില്‍ നാല് പേര്‍ക്കാണ് ഗുരുതര പരിക്കേറ്റത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ (Hospital) പ്രവേശിപ്പിച്ചു.
also read:താമരശ്ശേരിയിൽ ഗുണ്ട ആക്രമണം ; യുവാവിന്റെ തലയ്ക്ക് വെട്ടേറ്റു
സംഭവത്തില്‍ വധ ശ്രമം, മനപൂര്‍വ്വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഗുണ്ട സംഘങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കേസിലെ പ്രതികൾക്കെതിരെ കാപ്പ (KAPPA) നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്നും അരൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ അറിയിച്ചു. അരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനിൽകുമാർ എൽദോസ് (Sub Inspector Anil Kumar Elthos), സജുലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.