കേരളം

kerala

ETV Bharat / state

നിരോധനാജ്ഞയ്ക്കിടെ ആലപ്പുഴയില്‍ ഗുണ്ട ആക്രമണം; യുവാവിന് വെട്ടേറ്റു - alappuzha latest news

ഗുണ്ടകള്‍ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം  ആലപ്പുഴയില്‍ യുവാവിന് വെട്ടേറ്റു  ആലപ്പുഴ ഇരട്ട കൊലപാതകം  സംസ്ഥാനത്ത് ഗുണ്ടാ ആക്രണം  ഗുണ്ടകള്‍ തമ്മിലുള്ള പക  goons attack in alappuzha  goons attacks man  alappuzha latest news  alappuzha crime news
ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

By

Published : Dec 20, 2021, 10:01 AM IST

ആലപ്പുഴ : ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴയില്‍ ഗുണ്ട ആക്രമണം. ആര്യാട് കൈതകത്ത് ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെട്ടേറ്റു. ഞായറാഴ്‌ച രാത്രിയാണ്‌ സംഭവം.

ആലപ്പുഴ സ്വദേശി വിമലിനാണ് തലയ്ക്കും കാലിനും വെട്ടറ്റത്. ഇയാളെ ആദ്യം ആലപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലേക്കും മാറ്റി.

Also Read: ജന്മദിനം ആഘോഷിച്ചതിന് സസ്‌പെന്‍ഷന്‍ ; മകന്‍റെ ആത്‌മഹത്യക്ക് പിന്നാലെ അച്ഛന്‍ ജീവനൊടുക്കി

ആലപ്പുഴ സ്വദേശി ബിനുവാണ് വിമലിനെ വെട്ടിയത്. മൂന്ന് മാസം മുന്‍പ് ബിനുവിന്‍റെ സഹോദരനെ വിമല്‍ ആക്രമിച്ചിരുന്നെന്നും ഇതിന്‍റെ വൈരാഗ്യമാണ് വിമലിനെ ബിനു ആക്രമിക്കാന്‍ കാരണമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details