കെ.കെ കുഞ്ചുപിള്ള ഹയർ സെക്കന്‍ററി സ്കൂളിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു - k.k kujupilla higher secondary school
പൊതു മേഖലയുടെ വിജയമാണിതെന്നും സാധാരണക്കാർ കൂടുതൽ പഠിക്കുന്ന ഈ സ്കൂളിൽ സൗകര്യങ്ങൾ കുറവുണ്ടെങ്കിലും നിലവാരത്തിന് ഒരു കുറവുമില്ലെന്ന് മന്ത്രി ജി സുധാകരന്‍
ആലപ്പുഴ:രണ്ട് കോടി ചെലവിൽ നിർമിച്ച കെ.കെ കുഞ്ചുപിള്ള ഹയർ സെക്കന്‍ററി കെട്ടിടത്തിന്‍റെ ഉദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. അമ്പലപ്പുഴ അസംബ്ലി മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിനാണ് കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. മണ്ഡലത്തിലെ എല്ലാ ഗവൺമെന്‍റ് സ്കൂളുകളും ഈ കാലയളവിൽ നവീകരിച്ചിട്ടുണ്ടെന്നും പൊതു മേഖലയുടെ വിജയമാണിതെന്നും സാധാരണക്കാർ കൂടുതൽ പഠിക്കുന്ന ഈ സ്കൂളിൽ സൗകര്യങ്ങൾ കുറവുണ്ടെങ്കിലും നിലവാരത്തിന് ഒരു കുറവുമില്ലെന്നും എന്നും മന്ത്രി പറഞ്ഞു. 32 ലക്ഷം രൂപയാണ് കെട്ടിട നിർമാണത്തിന് ശേഷം ബാക്കിയായത്. ഈ രൂപ ഇനിയുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാന്‍ മന്ത്രി പി ടി എ യ്ക്ക് നിർദേശം നൽകി.