ആലപ്പുഴ: കണ്ടെയ്‌മെന്‍റ് സോണുകളായി പ്രഖ്യാപിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി ജില്ലാ ഭരണകൂടും. നിര്‍ദ്ദേശങ്ങളില്‍ ഒന്നോ അതിൽ കൂടുതലോ നിങ്ങളുടെ പ്രദേശത്തിന് ബാധകമാണെങ്കിൽ കണ്ടെയ്ൻമെന്‍റ് സോണാക്കി രോഗവ്യാപനം തടയേണ്ടതാണെന്നാണ് നിര്‍ദ്ദേശം.
കണ്ടെയ്‌ന്‍മെന്‍റ് സോണ്‍; മാര്‍ഗരേഖ പുറത്തിറക്കി - മാര്‍ഗരേഖ പുറത്തിറക്കി
നിര്‍ദ്ദേശങ്ങളില്‍ ഒന്നോ അതിൽ കൂടുതലോ നിങ്ങളുടെ പ്രദേശത്തിന് ബാധകമാണെങ്കിൽ കണ്ടെയ്ൻമെന്‍റ് സോണാക്കി രോഗവ്യാപനം തടയേണ്ടതാണെന്നാണ് നിര്‍ദ്ദേശം.
നിര്‍ദ്ദേശങ്ങളിങ്ങനെ:- ഒരു വാർഡിൽ പ്രാദേശിക സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ. വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കുന്ന രണ്ട് വ്യക്തികൾക്ക് രോഗം സ്ഥിരീകരിച്ചാൽ. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ പത്തിൽ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ ഉണ്ടെങ്കിൽ. രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ദ്വിതീയ സമ്പർക്ക പട്ടികയിൽ 25 ൽ കൂടുതൽ ആളുകൾ നിരീക്ഷണത്തിൽ ഉണ്ടെങ്കിൽ. രോഗബാധിതൻ ജോലി സംബന്ധമായോ സന്ദർശനത്തിലൂടെയോ സമ്പർക്കപ്പെടാൻ ഇടയുള്ള മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ, ഹാർബറുകൾ തുടങ്ങിയ സ്ഥലങ്ങൾ ഉണ്ടെങ്കിൽ. ഉറവിടം അറിയാതെ ഒരാൾക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽഒരു പ്രദേശം കണ്ടെയ്‌ന്‍മെന്‍റ് സോണാക്കിയാൽ കുറഞ്ഞത് ഏഴു ദിവസത്തേക്ക് കണ്ടെയ്‌ന്‍മെന്‍റ് സോൺ ആയിരിക്കും.
ഈ കാലയളവിൽ മേൽപ്പറഞ്ഞ എന്തെങ്കിലും കാരണത്താൽ പുതിയ രോഗികൾ ഉണ്ടാകുന്നപക്ഷം പ്രഖ്യാപന കാലാവധി നീട്ടുന്നതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.