ആലപ്പുഴ: സംസ്ഥാനത്ത് ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ പുതുതായി സൃഷ്ടിക്കാന്‍ സാധിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കുന്ന ഒ.പി കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും സെന്‍ട്രല്‍ സ്‌റ്റോറിന്‍റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൊറോണ ബാധയെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി ശൈലജ ടീച്ചര്‍ - ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി ശൈലജ ടീച്ചര്‍
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ കൊറോണ ബാധയെ നിയന്ത്രണത്തിലാക്കാന്‍ സാധിച്ചുവെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആരോഗ്യ മേഖലയില്‍ വലിയ മുന്നേറ്റമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു.
![ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി ശൈലജ ടീച്ചര്‍ SHAILAJA TEACHER ആരോഗ്യ മേഖലയില്‍ 5200 തസ്തികകള്‍ സൃഷ്ടിച്ചു: മന്ത്രി ശൈലജ ടീച്ചര്‍ latest alappuzha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6018134-418-6018134-1581290739245.jpg)
കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂറോളജി വിഭാഗങ്ങള്‍ ജില്ലാ ആശുപത്രികളിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാരിന് സാധിച്ചു. ആര്‍ദ്രം പോലുള്ള പദ്ധതികളിലൂടെ ആരോഗ്യ രംഗത്ത് വളരെയധികം മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി വലിയ രീതിയിലുള്ള സാമ്പത്തിക സഹായമാണ് ആശുപത്രികളുടെ നവീകരണവുമായി ബന്ധപ്പെട്ട് ലഭിക്കുന്നത്. ആധുനിക രീതിയില്‍ ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിന് പുറമേ അത്യാധുനിക ഉപകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ആശുപത്രികളിൽ ഒരുക്കുന്നുണ്ട്. ജില്ലയില്‍ ആദ്യഘട്ടത്തില്‍ പതിനാലും രണ്ടാം ഘട്ടത്തില്‍ നാല്‍പതും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി. ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ആധുനിക പാലിയേറ്റീവ് കെയര്‍ വാര്‍ഡ് രൂപീകരിക്കുമെന്നും ഒരു ഡോക്ടറേയും മൂന്ന് നഴ്‌സുമാരേയും ഇവിടെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. വയസായവർക്കായി ജെറിയാട്രിക് വാര്‍ഡും സജ്ജമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഹൃദ്രോഗ ചികിത്സ ജനറല്‍ ആശുപത്രിയില്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ക്യാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിനുള്ള ഹൈടെന്‍ഷന്‍ സബ് സ്‌റ്റേഷന്‍റെ ശിലാസ്ഥാപനം ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി.എം തോമസ് ഐസക്ക് നിര്‍വഹിച്ചു. സമാനതകളില്ലാത്ത നവീകരണപ്രവര്‍ത്തനങ്ങളാണ് ആരോഗ്യ മേഖലയില്‍ നടക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്ക് പറഞ്ഞു.