ആലപ്പുഴ:പെരിങ്ങലിപ്പുറം വഴിവാടിക്കടവ് പാലത്തിന്‍റെ ഉദ്ഘാടനം മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു. ചെങ്ങന്നൂർ മണ്ഡലത്തിലെ എല്ലാ ജന വിഭാഗങ്ങളിലേക്കും വികസനം എത്തിക്കാൻ കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ മാവേലിക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പെരിങ്ങലിപ്പുറം വഴിവാടിക്കടവ് പാലം.
പെരിങ്ങലിപ്പുറം - വഴിവാടിക്കടവ് പാലം തുറന്നു - CHENGANNUR
ചെങ്ങന്നൂർ മാവേലിക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണ് പെരിങ്ങലിപ്പുറം വഴിവാടിക്കടവ് പാലം.
പെരിങ്ങലിപ്പുറം വഴിവാടിക്കടവ് പാലം ഉദ്ഘാടനം: ജി സുധാകരൻ
2018 ലാണ് പാലത്തിന് ഭരണാനുമതി ലഭിച്ചത്. ഒന്നര വർഷം കൊണ്ട് നിര്‍മാണം പൂർത്തുയാക്കി. 25 കോടിരൂപ വകയിരുത്തി അച്ഛൻകോവിലാറിന് കുറുകെ 125 മീറ്റർ നീളത്തിൽ, രണ്ട് വശങ്ങളിലായി 9 മീറ്ററിൽ നടപ്പാത, അപ്രോച്ച് റോഡുകൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാലം നിർമിച്ചിരിക്കുന്നത്.