കേരളം

kerala

ETV Bharat / state

തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ - G sudhakaran against finance minister

വിജിലൻസിന് ദുഷ്‌ടലാക്കില്ലെന്നും തന്‍റെ വകുപ്പിലും പല തവണ പരിശോധന നടന്നിട്ടുണ്ടെന്നും ജി സുധാകരൻ പറഞ്ഞു.

തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ  കെഎസ്എഫ്ഇ ക്രമക്കേട്  കെഎസ്എഫ്ഇ വിജിലന്‍സ് അന്വേഷണം  കെഎസ്‌എഫ്ഇ  G sudhakaran against finance minister  G sudhakaran
തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ

By

Published : Dec 1, 2020, 3:26 PM IST

Updated : Dec 1, 2020, 7:45 PM IST

ആലപ്പുഴ: കെഎസ്എഫ്ഇ ക്രമക്കേട് സംബന്ധിച്ച വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി ജി സുധാകരൻ. വിജിലൻസിന് ദുഷ്‌ടലാക്കില്ലെന്നും തന്‍റെ വകുപ്പിലും പല തവണ പരിശോധന നടന്നിട്ടുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പറഞ്ഞു. മന്ത്രിയായ താൻ ആ റെയ്‌ഡുകൾ അറിഞ്ഞിരുന്നില്ലെന്നും അറിയേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രങ്ങളിലൂടെയാണ് തന്‍റെ വകുപ്പില്‍ നടന്ന പരിശോധനയെക്കുറിച്ചറിഞ്ഞത്. ചില ക്രമക്കേടുകൾ വിജിലൻസ് അന്വേഷിച്ചാലേ ശരിയാകുകയുള്ളുവെന്ന് മന്ത്രി ജി സുധാകരൻ പ്രതികരിച്ചു.

കേന്ദ്ര ഏജൻസികൾ വട്ടമിട്ട് പറക്കുന്നു എന്ന് കരുതി വിജിലൻസിനെ പിരിച്ച് വിടണോയെന്നും ജി സുധാകരൻ ചോദിച്ചു. വിജിലൻസ് കെഎസ്എഫ്ഇയിൽ റെയ്‌ഡ് നടത്തിയതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്എഫ്ഇക്ക് ഒന്നും സംഭവിക്കില്ലെന്നും രാഷ്ട്രീയ ശത്രുക്കളെ തിരിച്ചറിയാം എന്നാൽ കൂടെ നിന്ന് കണ്ണ് ഇറുക്കുന്നവരെ തിരിച്ചറിയണമെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. കെഎസ്എഫ്ഇയിലെ പരിശോധന പ്രതിപക്ഷത്തിന് ആയുധമായെന്ന മന്ത്രി ഐസക്കിന്‍റെ വാദത്തെയും മന്ത്രി ജി സുധാകരൻ തളളി.

ധനകാര്യ വകുപ്പിനും പൊതുമരാമത്ത് വകുപ്പിനും വിജിലൻസ് വിഭാഗങ്ങളുണ്ടെന്നും മന്ത്രി സുധാകരൻ ഓർമ്മിപ്പിച്ചു. കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് അവസരം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്‌തതെന്നും എതിരാളികൾ രാഷ്ട്രീയ എതിരാളികൾ മാത്രമല്ലയുള്ളതെന്നുമായിരുന്നു ധനമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചത്. കെഎസ്എഫ്ഇ ഇടപാടുകളെ സംബന്ധിച്ചും നടത്തിപ്പിനെ സംബന്ധിച്ചും പരിശോധന നടത്തുന്നതിൽ തെറ്റൊന്നുമില്ല. റിപ്പോർട്ട് സർക്കാരിന് കിട്ടും മുൻപേ മാധ്യമങ്ങളിൽ വാർത്ത വരുന്നതെങ്ങനെയാണന്നും നിരന്തരം വാർത്ത നൽകുന്നത് ആരാണെന്ന് പരിശോധിക്കണമെന്നുമായിരുന്നു ധനമന്ത്രിയുടെ നിലപാട്.

തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി സുധാകരൻ
Last Updated : Dec 1, 2020, 7:45 PM IST

ABOUT THE AUTHOR

...view details