കേരളം

kerala

ETV Bharat / state

സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണത്തിന് സർക്കാരിന്‍റെ പൂർണ്ണ പങ്കാളിത്തം : ഇ ചന്ദ്രശേഖരൻ

ഓഫീസ് മെച്ചപ്പെടുന്നതിന് ഒപ്പം ജീവനക്കാരുടെ സേവന മനോഭാവവും വളരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണത്തിന് സർക്കാരിന്‍റെ പൂർണ്ണ പങ്കാളിത്തം : ഇ ചന്ദ്രശേഖരൻ

By

Published : Jul 11, 2019, 4:46 AM IST

ആലപ്പുഴ: സംസ്ഥാനത്ത് എൽഡിഎഫ് സർക്കാർ വന്നതിന് ശേഷം 146 വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ആക്കാൻ അനുമതി നൽകിയെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ഓഫീസ് മെച്ചപ്പെടുന്നതിന് ഒപ്പം ജീവനക്കാരുടെ സേവന മനോഭാവവും വളരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.40 ലക്ഷം രൂപ മുടക്കി നിർമിച്ച പാണാവള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ പല വില്ലേജ് ഓഫീസുകളുടെയും സ്ഥിതി ഏറെ പരിതാപകരമായിരുന്നു.

സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണത്തിന് സർക്കാരിന്‍റെ പൂർണ്ണ പങ്കാളിത്തം : ഇ ചന്ദ്രശേഖരൻ

സർക്കാർ 230 വില്ലേജ് ഓഫീസുകൾക്ക് ചുറ്റുമതിൽ,230 വില്ലേജ് ഓഫീസുകളുടെ അറ്റകുറ്റപ്പണി ,267 എണ്ണത്തിന് അധികമുറികൾ എന്നിവ അനുവദിച്ച് ജനങ്ങളുമായി ഏറ്റവും അടുത്തു നിൽക്കുന്ന ഓഫീസുകളെ മെച്ചപ്പെടുത്തി. ഇത് സേവനത്തിന് എത്തുന്നവർക്കും പ്രയോജനകരമാകുമെന്ന് മന്ത്രി പറഞ്ഞു.പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വത്ക്കരിച്ച വില്ലേജ് ഓഫീസില്‍ ഭൂരേഖകളും നികുതിയും ഉള്‍പ്പടെ മുഴുവന്‍ രേഖകളും പൂര്‍ണ്ണമായും ഡിജിറ്റല്‍ രൂപത്തിലാണ്. ഓണ്‍ലൈന്‍ സേവനവും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. കഴിഞ്ഞ ദിവസം മാവേലിക്കര വള്ളിക്കുന്നത്തും സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.

ABOUT THE AUTHOR

...view details