ആലപ്പുഴ :കോൺവെന്‍റ് സ്ക്വയറിൽ ഞായറാഴ്ച (നവംബർ 12) നടന്ന അപകടത്തിൽ നാലുവയസുകാരി മരിച്ച സംഭവത്തിൽ സ്‌കൂട്ടര്‍ ഓടിച്ച 16 കാരനെ കണ്ടെത്തി. വാഹനവും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കളോടൊപ്പം കോൺവെന്‍റ് സ്ക്വയറിൽ ബന്ധുവിന്‍റെ വിവാഹ നിശ്ചയച്ചടങ്ങിനെത്തിയവരെ യാത്രയാക്കാൻ റോഡരികിൽ നിൽക്കുമ്പോഴായിരുന്നു ഫാത്തിമ എന്ന നാല് വയസുകാരിയെ അമിതവേഗത്തില്‍ 16 വയസ്സുകാരൻ ഓടിച്ചെത്തിയ സ്‌കൂട്ടർ ഇടിച്ച ശേഷം നിർത്താതെ പോയത്.
നാലുവയസുകാരി മരിക്കാനിടയായ സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ചത് 16 കാരന്‍, വാഹനവും കണ്ടെത്തി - ഫാത്തിമ എന്ന നാല് വയസുകാരി
Four Year old girls Death Alappuzha : ആലപ്പുഴയിൽ നാലുവയസുകാരിയുടെ മരണത്തിന് ഇടയാക്കിയ ഇരുചക്ര വാഹനം ഓടിച്ച 16 വയസ്സുകാരനെ പൊലീസ് കണ്ടെത്തി. കുട്ടിയെ ഇടിച്ചിട്ട് നിർത്താതെ പോയ സ്കൂട്ടറിനായി പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
Published : Nov 14, 2023, 3:21 PM IST
|Updated : Nov 14, 2023, 4:24 PM IST
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രധാന അത്യാഹിത വിഭാഗത്തിലാണ് ആദ്യമെത്തിച്ചത്.പിന്നീട് കുട്ടിയെ പീഡിയാട്രിക് സർജറി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർത്താതെ പോയ സ്കൂട്ടറിനായി പൊലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.
സംഭവസമയത്ത് രണ്ടുപേരാണ് സ്കൂട്ടറിലുണ്ടായിരുന്നത്. തുടർന്നുള്ള അന്വേഷണത്തില്‍ 16കാരനെയും വാഹനത്തിന്‍റെ ഉടമയെയും പൊലീസ് കണ്ടെത്തുകയായിരുന്നു. മനപ്പൂര്‍വം അല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. വാഹനം ഓടിച്ചിരുന്ന ആൾക്ക് ലൈസൻസ് ഇല്ലാത്തതുകൊണ്ട് നഷ്ടപരിഹാരത്തുക വാഹന ഉടമ ഒടുക്കേണ്ടിവരും.