മുന്നാക്ക സംവരണം; സർക്കാരിന് പിഴച്ചുവെന്ന് വെള്ളാപ്പള്ളി - വെള്ളാപ്പള്ളി നടേശൻ
കോടതി വിധി വരും മുൻപ് സര്ക്കാര്‍ തീരുമാനമെടുത്തത് തെറ്റാണെന്ന് വെള്ളാപ്പള്ളി
![മുന്നാക്ക സംവരണം; സർക്കാരിന് പിഴച്ചുവെന്ന് വെള്ളാപ്പള്ളി ആലപ്പുഴ വെള്ളാപ്പള്ളി vellappally alapuzha forward class reservation government has made mistake മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം സർക്കാരിന് പിഴവ് പറ്റി എസ്എൻഡിപിയോഗം വെള്ളാപ്പള്ളി നടേശൻ vellappally nadesan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9324585-257-9324585-1603771996449.jpg)
മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം: സർക്കാരിന് പിഴവ് പറ്റിയെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: മുന്നാക്ക വിഭാഗത്തിന് സംവരണം നൽകാനുള്ള തീരുമാനത്തിൽ സംസ്ഥാന സർക്കാരിന് പിഴച്ചുവെന്ന് എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്ക് ആനുകുല്യം ലഭിക്കുന്നതിൽ തങ്ങൾ എതിരല്ലെന്നും ഇക്കാര്യത്തിലുള്ള കോടതി വിധി വരും മുൻപ് തന്നെ തീരുമാനമെടുത്തത് തെറ്റാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു. എന്നാൽ വിഷയത്തിൽ മറ്റ് പിന്നാക്ക സമുദായങ്ങളുമായി ചേർന്ന് യോജിച്ച പ്രക്ഷോഭത്തിനൊന്നും തീരുമാനിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട്