ആലപ്പുഴ:മാവേലിക്കരയിൽ ബാങ്ക് കുത്തിതുറന്നതിനിടയിൽ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി. ചെട്ടികുളങ്ങര ഈരേഴ കെ.എസ്.എഫ്.ഇ ബാങ്ക് കുത്തിതുറന്നതിന് ഓമനക്കുട്ടനെയാണ് മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് ഈരേഴ വടക്ക് കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചിൽ ഓമനക്കുട്ടൻ താഴ് തകർത്ത് അകത്തു കയറിയത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി. ഇവർക്ക് നേരെ ഇയാൾ അക്രമ ശ്രമം നടത്തി. തുടർന്ന് ഇവർ ഷട്ടർ താഴ്ത്തി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയ ശേഷം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.
ബാങ്കില്‍ മോഷണ ശ്രമം; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
പുലർച്ചെ ഒരു മണിയോടെയാണ് ഈരേഴ വടക്ക് കെ.എസ്.എഫ്.ഇയുടെ ബ്രാഞ്ചിൽ ഓമനക്കുട്ടൻ താഴ് തകർത്ത് അകത്തു കയറിയത്
ബാങ്ക് കുത്തിതുറന്നതിന് സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
മാവേലിക്കര സിഐ വിനോദ് ക്വാറന്‍റൈനിലായതിനാൽ എസ്ഐ ജെ യു ജിനുവിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചതെന്ന് കെ.എസ്എഫ്.ഇ കണ്ടിയൂർ മാനേജർ അബ്ദുൾ സത്താർ പറഞ്ഞു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും സിപിഎം ബ്രാഞ്ച് അംഗവുമായ ചെട്ടികുളങ്ങര സ്വദേശിയായ ഓമനക്കുട്ടൻ മുൻപും നിരവധി മോഷണ കേസുകളില്‍ പ്രതിയായിരുന്നു.
Last Updated : Aug 11, 2020, 9:35 AM IST