കേരളം

kerala

ETV Bharat / state

കുട്ടനാട്ടിൽ വ്യാപക കൃഷി നാശം; എസി റോഡിൽ ഗതാഗതം നിരോധിച്ചു - flood affects kuttanad

കുട്ടനാടന്‍ മേഖലയില്‍ മട വീണ് 98 ഹെക്‌ടർ കൃഷി ഭൂമിയാണ് നശിച്ചത്

കുട്ടനാട്ടിൽ വ്യാപക കൃഷി നാശം; എസി റോഡിൽ ഗതാഗതം നിരോധിച്ചു

By

Published : Aug 11, 2019, 5:14 AM IST

ആലപ്പുഴ: മഴയുടെ ശക്തി വർദ്ധിച്ചതോടെ പ്രളയഭീതിയിലാണ് കുട്ടനാടൻ ജനത. കിഴക്കൻ മേഖലയിൽ നിന്നുള്ള വെള്ളത്തിന്‍റെ വരവും കുട്ടനാട്ടുകാരുടെ ആശങ്കക്ക് ആക്കം കൂട്ടുന്നു. ശനിയാഴ്‌ച രാത്രി വരെ പെയ്‌ത മഴയിലും തുടർന്നുണ്ടായ വെള്ളപൊക്കത്തിലും വ്യാപക കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്. മട വീണ് 98 ഹെക്‌ടർ കൃഷി ഭൂമിയാണ് നശിച്ചത്. ചെറുതന കൃഷിഭവൻ പരിധിയിൽ കോഴികുഴി, മാടയനാരി, തകഴി കൃഷിഭവൻ പരിധിയിൽ ചെത്തിക്കളം, വേഴപ്ര പടിഞ്ഞാറ്, മണ്ണഞ്ചേരി കൃഷിഭവൻ പരിധിയിൽ തെക്കെകരി എന്നിവിടങ്ങളിലാണ് മട വീണത്.

ഇതിന് പുറമെ കുട്ടനാടിന്‍റെ വിവിധ ഭാഗങ്ങളിൽ മടവീണിട്ടുണ്ട്. കൈനകരി കനകശ്ശേരി, വലിയേരി, മീനപ്പള്ളി പാടശേഖരങ്ങളിൽ മടവീഴ്‌ചയില്‍ 350 ഏക്കർ കൃഷി നാശം ഉണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു മട വീണതോടെ കൈനകരി കുപ്പപ്പുറം സ്‌കൂളിലും വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ- ചങ്ങനാശേരി റോഡിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അപകടസാധ്യത കണക്കിലെടുത്ത് ഇതുവഴിയുള്ള ചെറുവാഹനങ്ങളുടെ ഗതാഗതം നിരോധിച്ച് കൊണ്ട് കുട്ടനാട് തഹസിൽദാർ ഉത്തരവിറക്കി.

ABOUT THE AUTHOR

...view details