ആലപ്പുഴ: മുന്‍ വര്‍ഷങ്ങളില്‍ വെള്ളപ്പോക്കം രൂക്ഷമായ ചെങ്ങന്നൂരില്‍ ഇത്തവണയും സ്ഥിതി വ്യത്യസ്ഥമല്ല. കിഴക്കൻ വെള്ളത്തിന്‍റെ വരവും മഴയും ജില്ലയിൽ ശക്തമായതോടെ ചെങ്ങന്നൂരിന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായി. ഇതോടെ പ്രദേശവാസികളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നത് ഊര്‍ജിതമാക്കി. 50 ക്യാമ്പുകളിലായി 750 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
വെള്ളപ്പൊക്കം; ചെങ്ങന്നൂരില്‍ 50 ദുരിതാശ്വാസ ക്യാമ്പുകള്‍ - saji cheriyan news
സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമെന്ന് സജി ചെറിയാൻ എംഎൽഎ. 750 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു
![വെള്ളപ്പൊക്കം; ചെങ്ങന്നൂരില്‍ 50 ദുരിതാശ്വാസ ക്യാമ്പുകള്‍ സജി ചെറിയാന്‍ വാര്‍ത്ത വെള്ളപ്പൊക്കം വാര്‍ത്ത saji cheriyan news flood news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8408861-thumbnail-3x2-asfda.jpg)
ചെങ്ങന്നൂർ താലൂക്കിലാണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ. താലൂക്കിലെ വിവിധ ക്യാമ്പുകളിലായി 2587 പേരാണ് കഴിയുന്നത്. ഇവരിൽ 1024 പുരുഷന്മാരും 1041 സ്ത്രീകളും 402 കുട്ടികളും നാല് ഗർഭിണികളും 211 മുതിർന്ന പൗരന്മാരും ഉൾപ്പെടുന്നു. ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനം ജില്ലാ ഭരണകൂടം ഉറപ്പുവരുത്തുന്നുണ്ട്. ഇവിടങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതായി സജി ചെറിയാൻ എംഎൽഎ പറഞ്ഞു.
ഏത് സാഹചര്യത്തെ നേരിടാനും സർക്കാർ സംവിധാനങ്ങൾ സുസജ്ജമാണെന്നും എംഎല്‍എ പറഞ്ഞു. താലൂക്ക് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. സഹായം ആവശ്യമായവര്‍ ഇവിടെ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു. ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് എത്തിക്കുന്നതിനായി വിവിധ സംഘടനകളും സന്നദ്ധ പ്രവർത്തകരും സജീവമായി രംഗത്തുണ്ട്.