കേരളം

kerala

ETV Bharat / state

വലിയഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്‍ററിന്‍റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു - വലിയഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്‍റര്‍

നേരത്തെ പ്രവർത്തന സമയം രാവിലെ ആറ് മണിമുതൽ ഉച്ചക്ക് രണ്ട് മണി വരെയായി നിശ്ചയിച്ചിരുന്നു.

VALIYAZHEEKKAL  FISHING TIME  വലിയഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്‍റര്‍  പ്രവർത്തന സമയം ദീർഘിപ്പിച്ചു
വലിയഴീക്കൽ ഫിഷ് ലാൻഡിംഗ് സെന്‍ററിന്‍റെ പ്രവർത്തന സമയം ദീർഘിപ്പിച്ചു

By

Published : Aug 27, 2020, 9:51 PM IST

ആലപ്പുഴ: വലിയഴീക്കൽ ഫിഷ്‌ ലാൻഡിങ് സെന്‍ററിന്‍റെ പ്രവർത്തന സമയം ദീർഘിപ്പിച്ചതായി ജില്ലാ കലക്ടര്‍. രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ പ്രവർത്തിക്കാം. നേരത്തെ പ്രവർത്തന സമയം രാവിലെ ആറ് മണിമുതൽ ഉച്ചക്ക് രണ്ട് മണി വരെയായി നിശ്ചയിച്ചിരുന്നു.

എന്നാൽ കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾക്ക് ഉച്ച കഴിഞ്ഞാണ് മത്സ്യ ലഭിക്കുന്നതെന്നും ഇത് പരിഗണിച്ച് പ്രവർത്തന സമയം ദീർഘിപ്പിക്കണമെന്നും ജനകീയ സമിതി ചെയർമാൻ അറിയിച്ചു. ഫിഷറീസ് ഡയറക്ടർ റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്നാണ് ഫിഷ് ലാൻഡിംഗ് സെന്‍റർ സമയം ദീർഘിപ്പിച്ചത്.

ABOUT THE AUTHOR

...view details