ആലപ്പുഴ: തണ്ണീർമുക്കം മത്സ്യസങ്കേതത്തിൽ അതിക്രമിച്ച് കയറി മത്സ്യ ബന്ധനം നടത്തിയ കുമരകം സ്വദേശികളെ പിടികൂടി. മുഹമ്മ പൊലീസും മത്സ്യസംഘം പ്രവർത്തകരും ചേർന്നാണ് പിടികൂടിയത്. അയ്യായിരം രൂപയോളം വിലവരുന്ന മത്സ്യങ്ങളാണ് കടത്താൻ ശ്രമിച്ചത്.
തണ്ണീർമുക്കം മത്സ്യസങ്കേതത്തിൽ അതിക്രമിച്ച് കയറി മത്സ്യ ബന്ധനം
രാത്രികാല പട്രോളിങ് ശക്തിപെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യം
പഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള മത്സ്യസങ്കേതത്തിൽ ഇതിന് മുമ്പും മോഷണശ്രമം നടന്നിരുന്നതിനാൽ കായലിൽ മത്സ്യസംഘം പ്രവർത്തകർ കാവൽ ഏർപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് ഇവർ അതിക്രമിച്ച് മത്സ്യസങ്കേതത്തിൽ കടന്നത്. മത്സ്യവകുപ്പിന്‍റെ നിരോധന ബോർഡും മറ്റും സ്ഥാപിച്ചിട്ടുള്ള സ്ഥലത്താണ് ഇവർ അനധികൃത മത്സ്യബന്ധനം നടത്തിയത്. രാത്രികാല പട്രോളിങ് ശക്തിപെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. പി.എസ് ജ്യോതിസ് ആവശ്യപ്പെട്ടു.