ആലപ്പുഴ:ചേർത്തല അന്ധകാരനഴിയിൽ കടലിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു. ശക്തമായ കാറ്റിലും തിരമാലയിലും പെട്ടാണ് വള്ളം മറിഞ്ഞത്. വള്ളത്തില്‍ ഉണ്ടായിരുന്ന 22 മത്സ്യത്തൊഴിലാളികളെ കോസ്റ്റൽ പൊലീസും മറ്റ് വള്ളക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി.
അന്ധകാരനഴിയിൽ കടലിൽ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ട 22 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി - alappuzha news
ചെല്ലാനത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ സെന്‍റ് പീറ്റേഴ്‌സ് എന്ന വള്ളമാണ് ചേർത്തല പടിഞ്ഞാറ് കടലിൽ മറിഞ്ഞത്
അന്ധകാരനഴിയിൽ കടലിൽ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ട 22 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി
ചെല്ലാനത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ സെന്‍റ് പീറ്റേഴ്‌സ് എന്ന വള്ളമാണ് ചേർത്തല പടിഞ്ഞാറ് കടലിൽ മറിഞ്ഞത്. ശക്തമായ മഴയെയും കടൽക്ഷോഭത്തെയും തുടർന്ന് ഫിഷറീസ് വകുപ്പ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് മത്സ്യത്തൊഴിലാളികൾ കടലിൽ പോയത്.