കേരളം

kerala

ETV Bharat / state

തിരയിൽപെട്ട് വള്ളം തകർന്നു; മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപെട്ടു - ആലപ്പുഴ

അപകടത്തിൽ നിരവധി മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

fishing boat collapsed  alappuzha  arthunkal  വള്ളം തകർന്നു  ആലപ്പുഴ  അർത്തുങ്കൽ
മത്സ്യബന്ധനത്തിനിടെ തിരയിൽപെട്ട് വള്ളം തകർന്നു; മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപെട്ടു

By

Published : Oct 15, 2020, 1:35 PM IST

Updated : Oct 15, 2020, 2:04 PM IST

ആലപ്പുഴ: ശക്തമായ തിരമാലകളിലും ഒഴുക്കിലും പെട്ട് മത്സ്യബന്ധന ബോട്ട് തകർന്നു. അർത്തുങ്കൽ പള്ളിപ്പറമ്പിൽ ബഞ്ചമിൻ ജൂസപ്പന്‍റെ ഉടമസ്ഥതയിലുള്ള തർവാണി എന്ന വള്ളമാണ് ഇന്നലെ രാവിലെയുണ്ടായ തിരയിലും കാറ്റിലും അപകടത്തിൽപ്പെട്ടത്. തീരത്ത് നിന്നും അധികം ദൂരത്തായിരുന്നില്ല എന്നത് കൊണ്ട് തന്നെ തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു.

തിരയിൽപെട്ട് വള്ളം തകർന്നു; മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപെട്ടു

അപകടത്തിൽ നിരവധി മത്സ്യബന്ധന ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ന്യൂനമർദ്ദം മൂലം അടുത്തിടെയുണ്ടായ ഒട്ടുമിക്ക അപകടങ്ങളിൽപ്പെട്ട വള്ളങ്ങൾക്കും മതിയായ നഷ്‌ടപരിഹാരം നൽകാൻ സർക്കാർ ഉടൻ തയാറാവണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യമുന്നയിച്ചു. ഇത് സംബന്ധിച്ച് ഫിഷറീസ് മന്ത്രിക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണ് മത്സ്യത്തൊഴിലാളി സംഘടനകൾ.

Last Updated : Oct 15, 2020, 2:04 PM IST

ABOUT THE AUTHOR

...view details