അനധികൃത ചീനവലകള്‍ നീക്കണമെന്ന് ഫിഷറീസ് ഉത്തരവ് - Chinese fishing nets
രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ പ്രവർത്തിക്കുന്ന ചീനവലകൾ സെപ്റ്റംബര്‍ 30ന് മുമ്പ് നീക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടറിന്‍റെ ഉത്തരവ്.
അനധികൃത ചീനവലകള്‍ നീക്കണമെന്ന് ഫിഷറീസ് ഉത്തരവ്
ആലപ്പുഴ:ജില്ലയിൽഅനധികൃതമായി പ്രവര്‍ത്തിക്കുന്ന ചീനവലകള്‍ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ഫിഷറീസ് വകുപ്പ്. ഫിഷറീസ് വകുപ്പില്‍ നിന്നുളള രജിസ്ട്രേഷനും ലൈസന്‍സും ഇല്ലാതെ പ്രവർത്തിക്കുന്ന ചീനവലകൾ ഈ വർഷം സെപ്റ്റംബര്‍ 30ന് മുമ്പ് നീക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഉത്തരവ് നൽകി. അല്ലാത്ത പക്ഷം കേരള ഇന്‍ലാന്‍റ് ഫിഷറീസ് ആൻഡ് അക്വാകള്‍ച്ചര്‍ ആക്‌ട് പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിച്ച് ചീനവലകൾ നീക്കം ചെയ്യുമെന്ന് ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പുണ്ട്.