ആലപ്പുഴ: തോട്ടപ്പള്ളിയിൽ കണ്ടെയ്ൻമെന്‍റ് സോണിൽ മത്സ്യവിപണനത്തിനായി എത്തിയ നാല് വാഹനങ്ങൾ പൊലീസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് മത്സ്യവിപണനത്തിന് ശ്രമിച്ച എട്ടുപേരെ കസ്റ്റഡിയിൽ എടുത്തു. തമിഴ്‌നാട്ടിൽ നിന്നും എത്തിയ രണ്ടു വാഹനങ്ങളിൽ നിന്നും മത്സം മറ്റുരണ്ടു വാഹനങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയത്. ബുധനാഴ്‌ച രാത്രിയാണ് ലോറികൾ കണ്ടെയ്ൻമെന്‍റ് സോണിൽ പ്രവേശിച്ചത്.
കണ്ടയ്‌ൻമെന്‍റ് സോണിൽ മത്സ്യവിപണനം; നാല് വാഹനങ്ങൾ പിടികൂടി - കണ്ടയ്‌ൻമെന്‍റ് സോണ്‍ വാര്‍ത്ത
തമിഴ്‌നാട്ടിൽ നിന്നും എത്തിയ രണ്ട് വാഹനങ്ങളിൽ നിന്നും മത്സം തോട്ടപ്പള്ളിയിൽ വെച്ച് മറ്റ് രണ്ട് വാഹനങ്ങളിലേക്ക് മാറ്റുന്നതിനിടെയാണ് പിടികൂടിയത്
![കണ്ടയ്‌ൻമെന്‍റ് സോണിൽ മത്സ്യവിപണനം; നാല് വാഹനങ്ങൾ പിടികൂടി containment zone news vehicles seized news കണ്ടയ്‌ൻമെന്‍റ് സോണ്‍ വാര്‍ത്ത വാഹനം പിടികൂടി വാര്‍ത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8148911-428-8148911-1595539366982.jpg)
മത്സ്യവിപണനം
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചിരിക്കുകയാണ്. നേരത്തെ കായംകുളത്ത് മത്സ്യവ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും സമ്പർക്കരോഗികളുടെ എണ്ണം കൂടുകയും ചെയ്‌ത പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളിൽ കർശന പരിശോധന നടത്തുന്നത്.