ആലപ്പുഴ:സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്നതാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മത്സ്യ വകുപ്പ് കൂടുതൽ മികവുറ്റ പ്രവർത്തങ്ങൾ നടത്തി വരുന്നു. പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പഴവീട് ക്ഷേത്ര കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയായിരുന്നു മന്ത്രി.
മത്സ്യക്കൃഷി പദ്ധതി സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യംവെച്ചെന്ന് ജി സുധാകരൻ - മത്സ്യക്കൃഷി പദ്ധതി
പൊതുകുളങ്ങളിലെ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പഴവീട് ക്ഷേത്ര കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയായിരുന്നു മന്ത്രി.
മത്സ്യക്കൃഷി പദ്ധതി സംസ്ഥാനത്തെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ ലക്ഷ്യംവെച്ചെന്ന് ജി സുധാകരൻ
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയായ പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതി പ്രകാരം ജില്ലയിൽ 1197.6844 ഹെക്ടർ സ്ഥലത്തെ പൊതു കുളങ്ങളിലായി 9.88420 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിക്കുക.
Last Updated : Aug 28, 2020, 4:22 PM IST