ആലപ്പുഴ: ചേർത്തല നഗരസഭയിലെ ആദ്യ ബി.ജെ.പി കൗൺസിലർ ഡി.ജ്യോതിഷ് പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിയുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നതയാണ് രാജിക്ക് വഴിയൊരുക്കിയതെന്നാണ് സൂചന. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജി വയ്ക്കുന്നതായുള്ള കത്ത് ചേർത്തല ടൗൺ ഈസ്റ്റ് മണ്ഡലം പ്രസിഡൻ്റിന് കൈമാറിയെന്ന് ഡി.ജ്യോതിഷ് പറഞ്ഞു.
ചേർത്തലയിലെ ആദ്യ ബി.ജെ.പി കൗൺസിലർ പാർട്ടിയിൽ നിന്ന് രാജിവച്ചു
പാർട്ടിയുമായി നിലനിന്നിരുന്ന അഭിപ്രായഭിന്നതയാണ് രാജിക്ക് വഴിയൊരുക്കിയതെന്നാണ് സൂചന
ചേർത്തലയിലെ ആദ്യ ബി.ജെ.പി കൗൺസിലർ പാർട്ടിയിൽ നിന്ന് രാജിവച്ചു
ചേർത്തല നഗരസഭ പതിമൂന്നാം വാർഡിൽ നിന്നാണ് ജ്യോതിഷ് വിജയിച്ചത്. പ്രദേശത്തെ ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്ന ജ്യോതിഷ് ഇടക്കാലത്ത് പാർട്ടിയുമായി അഭിപ്രായവ്യത്യാസത്തിലാവുകയായിരുന്നു. എന്നാൽ താൻ മറ്റേതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുമോ എന്ന് ഇതുവരെ ജ്യോതിഷ് വ്യക്തമാക്കിയിട്ടില്ല. അത്തരം വിഷയങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ജ്യോതിഷ് പറഞ്ഞു.