പൊതുസ്ഥലങ്ങള്‍ ശുചീകരിച്ച് അഗ്നിശമന സേന - Firefighters cleaning
കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചമ്പക്കുളത്തെ വിവിധ സ്ഥലങ്ങളും അണുവിമുക്തമാക്കി
![പൊതുസ്ഥലങ്ങള്‍ ശുചീകരിച്ച് അഗ്നിശമന സേന അഗ്നിശമന സേന ആലപ്പുഴ കമ്മ്യൂണിറ്റി കിച്ചണ്‍ Firefighters cleaning cleaning public places](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6565900-thumbnail-3x2-alapuzha.jpg)
ആലപ്പുഴ: കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ പൊതുസ്ഥലങ്ങള്‍ അണുവിമുക്തമാക്കി. ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പ്രധാന ജങ്‌ഷനുകള്‍, അവശ്യ വസ്‌തുക്കള്‍ വില്‍ക്കുന്ന കടകളുടെ പരിസരങ്ങള്‍ എന്നിവിടങ്ങളാണ് അണുവിമുക്തമാക്കിയത്. കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചമ്പക്കുളത്തെ വിവിധ സ്ഥലങ്ങളും ശുചീകരിച്ചു. തകഴി യൂണിറ്റിലെ ലീഡിങ് ഓഫീസര്‍ ആര്‍. ജയകുമാര്‍, ലീഡിങ് ഫയര്‍മാന്‍ കെ.സി സജീവന്‍, ഫയര്‍മാന്മാരായ ധനേഷ്, ജിത്തു, ബിപിന്‍, രതീഷ്, സുജിത്ത്, സംഗീത്, പ്രജീഷ്, ബിജുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ സ്ഥലങ്ങള്‍ ശുചിയാക്കിയത്.