ആലപ്പുഴ: അരൂരിൽ പെയിന്റ് ഫാക്‌ടറിയിൽ വൻ തീപിടിത്തം. പുത്തനങ്ങാടിയിലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള ഹൈടെക് എന്ന പെയിൻ്റ് നിർമാണ ഫാക്‌ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്‌ടറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് തീപിടിത്തമുണ്ടായതായി കണ്ടെത്തിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടർന്ന് ചേർത്തല, അരൂർ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച വ്യക്തത വന്നിട്ടില്ല.
അരൂരിൽ പെയിന്റ് ഫാക്‌ടറിയിൽ വൻ തീപിടിത്തം - ആലപ്പുഴ ജില്ലാ വാര്‍ത്തകള്‍
നിലവിൽ ആളപായമില്ലെന്നാണ് ലഭ്യമായ വിവരം. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
അരൂരിൽ പെയിന്റ് ഫാക്‌ടറിയിൽ വൻ തീപിടിത്തം
ഉച്ചഭക്ഷണ സമയമായതിനാൽ തൊഴിലാളികൾ ഇല്ലാഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്. നിലവിൽ ആളപായമില്ലെന്നാണ് ലഭ്യമായ വിവരം. തീ നിയന്ത്രണ വിധേയമായിട്ടില്ല. പൊലീസും ഫയർഫോഴ്‌സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Last Updated : Feb 3, 2021, 4:18 PM IST