കേരളം

kerala

ETV Bharat / state

കെഎസ്എഫ്ഇ വിവാദത്തിൽ വിജിലൻസിനെതിരെ വീണ്ടും വിമർശനവുമായി ധനമന്ത്രി - ധനമന്ത്രി

കെഎസ്എഫ്ഇയിൽ നടക്കുന്ന വിജിലൻസ് പരിശോധന മുഖ്യമന്ത്രി പിണറായി വിജയൻ അറിയണമെന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്

ksfe scam  vigilance  finance minister thomas issac  KSFE  kerala government  കേരള സർക്കാർ  കെഎസ്എഫ്ഇ  കെഎസ്എഫ്ഇ വിവാദം  ധനമന്ത്രി  തോമസ് ഐസക്
കെഎസ്എഫ്ഇ വിവാദത്തിൽ വിജിലൻസിനെതിരെ വീണ്ടും വിമർശനവുമായി ധനമന്ത്രി

By

Published : Nov 29, 2020, 3:53 PM IST

Updated : Nov 29, 2020, 10:37 PM IST

ആലപ്പുഴ: കെഎസ്എഫ്ഇ പരിശോധനയ്ക്ക് പിന്നാലെ വിജിലൻസിനെതിരെ വീണ്ടും വിമർശനവുമായി ധനമന്ത്രി രംഗത്ത്. കെഎസ്എഫ്ഇയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയിലൂടെ എതിരാളികൾക്ക് അവസരം ഉണ്ടാക്കുകയാണ് വിജിലൻസ് ചെയ്‌തതെന്ന് തോമസ് ഐസക് പറഞ്ഞു. എതിരാളികൾ രാഷ്ട്രീയ എതിരാളികൾ മാത്രമല്ല. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്കും കെഎസ്എഫ്ഇക്കെതിരായ പ്രചാരണങ്ങൾക്ക് ഇടനൽകുകയാണ് വിജിലൻസ് നടപടി വഴി ഉണ്ടായിട്ടുള്ളത്. വിജിലൻസ് പരിശോധനക്ക് എതിരാണെന്ന് ആരും പറഞ്ഞിട്ടില്ല, അത്തരമൊരു നിലപാട് ധനമന്ത്രിയെന്ന നിലയിൽ ഇല്ലെന്നും തോമസ് ഐസക്ക് വിശദീകരിച്ചു.

കെഎസ്എഫ്ഇ ഇടപാടുകളെ സംബന്ധിച്ചും നടത്തിപ്പിനെ സംബന്ധിച്ചും പരിശോധന നടത്തുന്നതിൽ തെറ്റൊന്നുമില്ല. റിപ്പോർട്ട് സർക്കാരിന് കിട്ടും മുൻപേ മാധ്യമങ്ങളിൽ വാർത്ത വരുന്നതെങ്ങിനെയാണ്. നിരന്തരം വാർത്ത നൽകുന്നത് ആരാണെന്ന് പരിശോധിക്കണം. മാധ്യമ വാർത്തയിലൂടെയാണോ വിജിലൻസ് അറിയേണ്ടതെന്നും ധനമന്ത്രി ചോദിച്ചു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരെന്ന് അന്വേഷിക്കും. മനപൂർവ്വം വിവാദം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. അതിന് വിജിലൻസ് കൂട്ടുനിന്നോ, വിശ്വാസ്യത നഷ്‌ടപ്പെടുന്ന രീതിയിൽ എതിരാളികൾക്ക് എന്തിന് അവസരം ഉണ്ടാക്കി, മുതലായ കാര്യങ്ങളിലെല്ലാം സർക്കാർ അന്വേഷണം നടത്തുമെന്നും ധനമന്ത്രി പറഞ്ഞു. കെഎസ്എഫ്ഇയിൽ നടക്കുന്ന വിജിലൻസ് പരിശോധന മുഖ്യമന്ത്രി അറിയണമെന്നില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് കൂട്ടിചേർത്തു.

Last Updated : Nov 29, 2020, 10:37 PM IST

ABOUT THE AUTHOR

...view details