കേരളം

kerala

ETV Bharat / state

'ട്രഷറികൾ കൂടുതൽ ജനസൗഹൃദമാക്കും'; ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നത് ഇതിനുവേണ്ടിയെന്ന് ധനമന്ത്രി

സംസ്ഥാനത്ത് ട്രഷറികളെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നത് ജനസൗഹൃദപരമാക്കുന്നതിനെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

Finance Minister kn venugopal  kn venugopal  ധനമന്ത്രി  കെ.എൻ ബാലഗോപാൽ  ട്രഷറികൾ കൂടുതൽ ജനസൗഹൃദപരമാക്കും  ഹരിപ്പാട് റവന്യു ടവര്‍
'ട്രഷറികൾ കൂടുതൽ ജനസൗഹൃദപരമാക്കും'; ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നത് ഇതിനുവേണ്ടിയെന്നും ധനമന്ത്രി

By

Published : Sep 14, 2021, 10:53 PM IST

ആലപ്പുഴ : സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദപരമാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. ഹരിപ്പാട് റവന്യൂ ടവറിൽ പ്രവർത്തനം ആരംഭിച്ച സബ് ട്രഷറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ട്രഷറികളുടെ ഭൗതിക സാഹചര്യങ്ങളടക്കം ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിലൂടെ സർക്കാർ ഈ ആശയമാണ് ലക്ഷ്യമിടുന്നത്. ഹരിപ്പാട് ട്രഷറിയ്‌ക്ക്, കേരളത്തിന്‍റെ ട്രഷറി ചരിത്രത്തിൽ തന്നെ പൈതൃകപരമായ സ്ഥാനമാണുള്ളത്.

സംസ്ഥാനത്തെ ട്രഷറികളുടെ പ്രവർത്തനം കൂടുതൽ ജനസൗഹൃദപരമാക്കുമെന്ന് ധനമന്ത്രി

ALSO READ:നിപ ആശങ്കയകലുന്നു ; നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ഒരു കാലത്ത് ശബരിമല ക്ഷേത്രത്തിന്‍റെ വരുമാനമടക്കം സൂക്ഷിച്ചിരുന്ന ട്രഷറിയാണിത്. ഇത്തരത്തിൽ ചരിത്ര പ്രാധാന്യമുള്ള ട്രഷറികളുടെ പഴയകാല പ്രവർത്തനത്തെ കുറിച്ചുള്ള അറിവുകൾ പുതുതലമുറയ്‌ക്ക് കൂടി പകർന്ന് നൽകേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details