ആലപ്പുഴ: നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് വനിത ഓട്ടോ ഡ്രൈവർ മരിച്ചു. അരൂർ ചന്തിരൂർ വട്ടേഴത്ത് ഷീല(42) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് ഓട്ടം പോകുമ്പോൾ ചന്തിരൂർ പഴയ പാലത്തിന് സമീപം വച്ച് നായ കുറുകെ ചാടുകയായിരുന്നു.
നായ കുറുകെ ചാടി; വനിത ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം - auto driver died
വർഷങ്ങൾക്ക് മുൻപ് ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് ഉപജീവനത്തിനായി ഓട്ടോ ഓടിച്ചു വരികയായിരുന്നു ഷീല.
നായ കുറുകെ ചാടി; വനിത ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
തലക്ക് പരുക്കേറ്റ ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു.വർഷങ്ങൾക്ക് മുൻപ് ഭർത്താവ് തോമസ് മരിച്ചതിനെ തുടർന്ന് ഉപജീവനത്തിനായി ഓട്ടോ ഓടിച്ചു വരികയായിരുന്നു ഷീല. ചന്തിരൂർ പാലം സ്റ്റാന്‍റിലെ എക വനിത ഓട്ടോ ഡ്രൈവറായിരുന്നു. ലെവിൻ തോമസ്, ലെഹ്നാ തോമസ് എന്നിവർ മക്കളാണ്.
Also Read: ഇങ്ങനെയും കോണ്‍ക്രീറ്റ് ചെയ്യാമത്രെ! പൊതുമരാമത്ത് വകുപ്പിന്‍റെ 'ഉട്ടോപ്യൻ' കാന നവീകരണം