ആലപ്പുഴ: വിദേശത്തേക്ക് ആളെ അയക്കുന്ന ഏജൻ്റാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്തിയ രണ്ടു പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കായംകുളത്തെ ഹോട്ടലിൽ ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി പണം തട്ടിയെടുക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. കായംകുളം സ്വദേശി മുഹ്സിൻ, തിരുവനന്തപുരം സ്വദേശി താജുദീന്‍ എന്നിവരാണ് പിടിയിലായത്.
വ്യാജ റിക്രൂട്ട്മെന്‍റ്; കായംകുളത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു - thajuuddin news
പരിശോധനയില്‍ നിരവധി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പിടിച്ചെടുത്തു. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി
![വ്യാജ റിക്രൂട്ട്മെന്‍റ്; കായംകുളത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5104998-715-5104998-1574088490992.jpg)
വ്യാജ റിക്രൂട്മെൻ്റ് ; കായംകുളത്ത് 2 പേർ പിടിയിൽ
വ്യാജ റിക്രൂട്ട്മെന്‍റ്; കായംകുളത്ത് രണ്ട് പേരെ അറസ്റ്റ് ചെയ്തു
ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദോഗാർഥികളിൽ ചിലർ പൊലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പരിശോധന നടത്തിയത്. റെയ്‌ഡിൽ നിരവധി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും സംഘത്തിൽ മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും വിശദമായി അന്വേഷിക്കുമെന്ന് കായംകുളം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എസ്. അനിൽ പറഞ്ഞു.
Last Updated : Nov 18, 2019, 9:25 PM IST