കേരളം

kerala

ETV Bharat / state

'മഴയത്ത് ഇറങ്ങരുത്, സമയത്ത് ഭക്ഷണം കഴിക്കണം' ; കുട്ടികൾക്ക് നിര്‍ദേശങ്ങളുമായി ആലപ്പുഴയുടെ പുതിയ കലക്‌ടർ - ആലപ്പുഴ ജില്ലയില്‍ മഴ

ആലപ്പുഴ ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ജില്ല കലക്‌ടര്‍. അവധിയായതിനാല്‍ കുട്ടികള്‍ പുത്തറിറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നുമാണ് കലക്‌ടറുടെ നിര്‍ദേശം

facebook post alappuzha collector  facebook post alappuzha collector for children  facebook post alappuzha collector on rainfall  kerala red alert districts  kerala rain highlights  rain in kerala  കേരളത്തില്‍ ശക്തമായ മഴ  കേരളത്തിലെ കാലാവസ്ഥ റിപ്പോര്‍ട്ട്  കുട്ടികൾക്ക് നിര്‍ദേശം നല്‍കി ആലപ്പുഴ കലക്‌ടർ  ആലപ്പുഴ കലക്‌ടറുടെ ഫേസ്‌ബുക്ക് പോസ്റ്റ്  ആലപ്പുഴ ജില്ലയില്‍ മഴ  alappuzha weather update
'മഴയത്ത് ഇറങ്ങരുത്, സമയത്ത് ഭക്ഷണം കഴിക്കണം' കുട്ടികൾക്ക് നിര്‍ദേശം നല്‍കി ആലപ്പുഴ കലക്‌ടർ

By

Published : Aug 3, 2022, 8:42 PM IST

ആലപ്പുഴ : 'മഴയത്ത് ഇറങ്ങരുത്, ചൂണ്ടയിടാൻ പോകരുത്, സമയത്ത് ഭക്ഷണം കഴിക്കണം'. ആലപ്പുഴ ജില്ല കലക്‌ടർ വിആർ കൃഷ്‌ണ തേജ ജില്ലയിലെ കുട്ടികൾക്ക് നൽകിയ നിര്‍ദേശങ്ങളാണിത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കലക്‌ടർ ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.തന്‍റെ ആദ്യ ഉത്തരവ് കുട്ടികൾക്ക് വേണ്ടിയാണെന്നും സുരക്ഷയെ മുൻനിർത്തി അവധി നൽകുകയാണെന്നും കലക്‌ടർ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

പോസ്റ്റ് ഇട്ട് ഒരുമണിക്കൂർ കൊണ്ട് പതിനാലായിരം പേരാണ് ലൈക്ക് ചെയ്‌തത്. നിരവധി പേർ പോസ്റ്റിന് താഴെ തങ്ങളുടെ സന്തോഷവും കലക്‌ടർക്കുള്ള അഭിനന്ദനവും പങ്കുവച്ചിട്ടുണ്ട്.

പോസ്റ്റിന്‍റെ പൂർണ രൂപം : പ്രിയ കുട്ടികളേ, ഞാന്‍ ആലപ്പുഴ ജില്ലയില്‍ കലക്‌ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞുകാണുമല്ലോ. എന്‍റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്.

നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛന്‍, അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും.

അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠഭാഗങ്ങള്‍ മറിച്ചുനോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...സ്നേഹത്തോടെ, ജില്ല കലക്‌ടർ, ആലപ്പുഴ.

ABOUT THE AUTHOR

...view details