കേരളം

kerala

ETV Bharat / state

'ഇന്ത്യയെ അറിയുക'; നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തി 60 അംഗ ഇന്ത്യന്‍ വംശജരായ പ്രവാസി സംഘം - Know India Programme

60 അംഗ ഇന്ത്യന്‍ വംശജരായ പ്രവാസി വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടുന്ന സംഘം ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളി കാണാനെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ 'ഇന്ത്യയെ അറിയുക' (Know India Programme) എന്ന പരിപാടിയുടെ ഭാഗമായാണ് സംഘം ഇന്ത്യയിലെത്തിയത്.

group came to visit the Nehru Trophy boat race  Nehru Trophy boat race  Nehru Trophy boat race expatriate group visit  Nehru Trophy  Nehru Trophy punnamada  boat race punnamada  നെഹ്‌റു ട്രോഫി വള്ളംകളി  നെഹ്‌റു ട്രോഫി  നെഹ്‌റു ട്രോഫി വള്ളംകളി പുന്നമട  പുന്നമട കായൽ  ആലപ്പുഴ പുന്നമടക്കായൽ  നോ ഇന്ത്യ പ്രോഗ്രാം  നോ ഇന്ത്യ പ്രോഗ്രാം വള്ളംകളി  Know India Programme  ഇന്ത്യയെ അറിയുക
ഇന്ത്യയെ അറിയുക

By

Published : Aug 12, 2023, 9:19 AM IST

നെഹ്‌റു ട്രോഫി വള്ളംകളി കാണാനെത്തിയ സംഘം

ആലപ്പുഴ : പുന്നമടക്കായലിൽ നടക്കുന്ന വള്ളംകളി കാണാനെത്തി ഇന്ത്യന്‍ വംശജരായ പ്രവാസി വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടുന്ന 60 അംഗ സംഘം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ 'ഇന്ത്യയെ അറിയുക' (Know India Programme) എന്ന പരിപാടിയുടെ 66-ാമത് എഡിഷന്‍റെ ഭാഗമായാണ് ഇന്ത്യന്‍ വംശജരായ പ്രവാസി വിദ്യാര്‍ഥികളും യുവാക്കളും ഉള്‍പ്പെടുന്ന സംഘം എത്തിയത്. കേരളത്തില്‍ എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് സന്ദര്‍ശനം നടത്തുക.

സംസ്ഥാന സർക്കാരിനു വേണ്ടി നോർക്ക റൂട്ട്സിന്‍റെ നേതൃത്തിലാണ് സന്ദർശന പരിപാടി ആസൂതണം ചെയ്‌തിട്ടുള്ളത്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ സംഘത്തെ സ്റ്റേറ്റ് പ്രോഗ്രാം കോര്‍ഡിനേറ്ററും നോര്‍ക്ക റൂട്ട്സ് പിആര്‍ഒയുമായ ഡോ അഞ്ചല്‍ കൃഷ്‌ണകുമാര്‍, നോര്‍ക്ക റൂട്ട്സ് ഫിനാന്‍സ് മാനേജര്‍ വി ദേവരാജന്‍, അഡ്‌മിനിസ്ട്രേറ്റീവ് ഓഫിസര്‍ ലതീഷ് ശശിധരന്‍, എറണാകുളം സെന്‍റര്‍ മാനേജര്‍ രജീഷ്, അസി കോർഡിനേറ്റർ ശ്രീകാന്ത് ജി എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഫിജി, ഗയാന, മലേഷ്യ, ഫ്രാന്‍സ്, ഇസ്രായേല്‍, സൗത്ത് ആഫ്രിക്ക, ജമൈക്ക, കെനിയ, മൗറീഷ്യസ്, മ്യാന്‍മാര്‍, ന്യൂസിലാൻഡ്, സറിനെയിം, ട്രിനിഡാഡ് ആന്‍റ് ടുബാഗോ, സിംബാബ്‌വേ, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്നുളള അറുപതോളം പേരാണ് കേരളത്തിൽ സന്ദർശനം നടത്താൻ എത്തിയത്.

കേന്ദ്ര വിദേശകാര്യ മന്ത്രാലയ പ്രതിനിധികള്‍, സംസ്ഥാന സർക്കാർ നോര്‍ക്ക റൂട്ട്സ് പ്രതിനിധികള്‍ എന്നിവര്‍ യാത്രയെ അനുഗമിയ്ക്കും. ഇന്ത്യന്‍ വംശജരായ പ്രവാസി യുവാക്കൾക്കും വിദ്യാര്‍ഥികള്‍ക്കുമായി നടത്തുന്ന മൂന്നാഴ്‌ചത്തെ ഓറിയന്‍റേഷൻ പ്രോഗ്രാമാണ് 'ഇന്ത്യയെ അറിയുക' (Know India Programme). ഇന്ത്യയിലെ ജീവിതത്തിന്‍റെ വിവിധ മുഖങ്ങളെയും വിവിധ മേഖലകളിൽ രാജ്യം കൈവരിച്ച പുരോഗതിയെയും കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

സാമ്പത്തികം, വ്യാവസായികം, വിദ്യാഭ്യാസം, ശാസ്ത്രം, സാങ്കേതികവിദ്യ, ആശയവിനിമയം, വിവര സാങ്കേതിക വിദ്യ എന്നീ രംഗങ്ങളില്‍ രാജ്യം കൈവരിച്ച പുരോഗതി പ്രവാസി യുവാക്കള്‍ യാത്രയിലൂടെ നേരിട്ടറിയും.
ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കും യുവ പ്രൊഫഷണലുകൾക്കും ഇന്ത്യ സന്ദർശിക്കാനും അവരുടെ കാഴ്‌ചപ്പാടുകളും പ്രതീക്ഷകളും അനുഭവങ്ങളും പങ്കുവക്കാനും സമകാലിക ഇന്ത്യയുമായി അടുത്ത ബന്ധം വളർത്തിയെടുക്കാനും ഈ പരിപാടി അവസരമൊരുക്കും.

കൊച്ചിൻ ഷിപ്പ്‌യാഡ്, വാട്ടർ മെട്രൊ, മുസിരിസ് പ്രദേശങ്ങൾ, കലാമണ്ഡലം, കുമരകം പക്ഷി സങ്കേതം തുടങ്ങിയവയും മറ്റ് സാമൂഹിക രാഷ്ട്രീയ പ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്ര സംഘത്തിനായി ചിന്മയ വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയിൽ ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയിൽ ഇന്ന് നടക്കുന്ന നെഹ്റു ട്രോഫി വളളം കളിയും ആസ്വദിച്ച ശേഷം സംഘം 13ന് വൈകിട്ട് കൊച്ചി വിമാനത്താവളത്തിൽ നിന്നും തിരികെ ഡൽഹിയിലേയ്ക്ക് തിരിക്കും.

ഇന്ന് ഉച്ചയ്‌ക്ക് 12 മണിക്കാണ് വള്ളംകളി ആരംഭിക്കുക. ഒൻപത് വിഭാഗങ്ങളിലായി 72 വള്ളങ്ങളാണ് പോരാട്ടത്തിനിറങ്ങുന്നത്. കർശനമായ സുരക്ഷ ക്രമീകരണങ്ങളോടെയാണ് ഇത്തവണ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും നിയന്ത്രണം ഏർപ്പെടുത്തി. 2017ന് ശേഷം ആദ്യമായാണ് നെഹ്‌റു ട്രോഫി ടൂറിസം കലണ്ടർ പ്രകാരം ഓഗസ്റ്റ് 12ന് വള്ളംകളി തിരിച്ചെത്തുന്നത്.

ABOUT THE AUTHOR

...view details