മെഡിക്കൽ സീറ്റുകളിലെ ഇ.എസ്.ഐ. ക്വാട്ട പുനസ്ഥാപിക്കണമെന്ന് എ.എം ആരിഫ് - BDS
വിദ്യാർഥികൾ പ്രതീക്ഷയോടെ പ്രവേശനം കാത്തിരുന്ന സമയത്തെ ഇടിത്തീപോലുള്ള പ്രഖ്യാപനം കുട്ടികളോടുള്ള വഞ്ചനയാണെന്നും തീരുമാനം ഉടനടി പുന:പരിശോധിച്ച് ഈ വർഷം തന്നെ ക്വാട്ട പുനസ്ഥാപിക്കണമെന്നും എ.എം ആരിഫ് എം.പി പറഞ്ഞു
![മെഡിക്കൽ സീറ്റുകളിലെ ഇ.എസ്.ഐ. ക്വാട്ട പുനസ്ഥാപിക്കണമെന്ന് എ.എം ആരിഫ് ആലപ്പുഴ alappuzha ESI medical college എം.ബി.ബി.എസ്. എ.എം ആരിഫ് AM Arif MP MBBS BDS SEATS](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9000741-933-9000741-1601484182285.jpg)
ആലപ്പുഴ: ഇ.എസ്.ഐ. മെഡിക്കൽ കോളജുകളിൽ എം.ബി.ബി.എസ്., ബി.ഡി.എസ്. പ്രവേശനത്തിന് കഴിഞ്ഞ വർഷം വരെ ലഭ്യമായിരുന്ന പരിരക്ഷിത അംഗങ്ങളുടെ മക്കൾക്കുള്ള ക്വാട്ട ഏകപക്ഷീയമായി നിർത്തലാക്കിയ നടപടിയിൽ എ.എം ആരിഫ് എം.പി. ശക്തമായ എതിർപ്പ് കേന്ദ്ര സർക്കാരിനെ അറിയിച്ചു. വിദ്യാർഥികൾ പ്രതീക്ഷയോടെ പ്രവേശനം കാത്തിരുന്ന സമയത്തെ ഇടിത്തീപോലുള്ള പ്രഖ്യാപനം കുട്ടികളോടുള്ള വഞ്ചനയാണെന്നും തീരുമാനം ഉടനടി പുന:പരിശോധിച്ച് ഈ വർഷം തന്നെ ക്വാട്ട പുനസ്ഥാപിക്കണമെന്നും കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ്കുമാർ ഗാംഗ്വാറിന് അയച്ച കത്തിൽ എം.പി. ആവശ്യപ്പെട്ടു.