ആലപ്പുഴ: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിന് അമ്പലപ്പുഴ സംഘം യാത്ര പുറപ്പെട്ടു. എരുമേലി പേട്ട തുള്ളി ശബരിമലയിലെ ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിനായാണ് സംഘം യാത്ര തിരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് പ്രത്യേക പൂജകൾക്കും ചടങ്ങുകൾക്കും ശേഷമാണ് രഥ ഘോഷയാത്ര ആരംഭിച്ചത്.
എരുമേലി പേട്ട തുള്ളൽ; അമ്പലപ്പുഴ സംഘം പുറപ്പെട്ടു - അമ്പലപ്പുഴ പേട്ട സംഘം
350ലധികം ഭക്തരാണ് തീർഥാടനത്തിൽ പങ്കെടുക്കുന്നത്.
എരുമേലി പേട്ട തുള്ളൽ; അമ്പലപ്പുഴ സംഘം പുറപ്പെട്ടു
സമൂഹപ്പെരിയ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ 350ലധികം ഭക്തരാണ് തീർഥാടനത്തിൽ പങ്കെടുക്കുന്നത്. പത്തിന് മണിമല ആഴി പൂജ, 12ന് പേട്ട കെട്ട്, 14ന് പമ്പാ സദ്യ, 15ന് നെയ്യഭിഷേകം, മഹാനിവേദ്യം, കർപ്പൂരാഴി പൂജ എന്നീ ചടങ്ങുകൾ പൂർത്തിയാക്കി 17ന് സംഘം മടങ്ങിയെത്തും. നിരവധി ഭക്തരാണ് ശരണമന്ത്രങ്ങളുടെ അകമ്പടിയോടെ സംഘത്തെ യാത്രയാക്കാൻ അമ്പലപ്പുഴ ശ്രീകൃഷ്‌ണ സ്വാമി ക്ഷേത്രത്തിൽ എത്തിയത്.
Last Updated : Jan 7, 2020, 10:40 AM IST