കേരളം

kerala

ETV Bharat / state

പരിസ്ഥിതി ദിനാഘോഷം; ആലപ്പുഴ കലക്‌ട്രേറ്റ് ശുചീകരിച്ചു - പരിസ്ഥിതി ദിനാഘോഷം

യുവജനകേന്ദ്രവും ജില്ലാ ശുചിത്വമിഷനും സംയുക്തമായിട്ടാണ് ആലപ്പുഴ കലക്ട്രേറ്റ് ശുചീകരിച്ചത്.

പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി കലക്‌ട്രേറ്റ് ശുചീകരിച്ചു

By

Published : Jun 8, 2019, 2:23 AM IST

ആലപ്പുഴ: പരിസ്ഥിതി ദിനാഘോഷത്തിന്‍റെ ഭാഗമായി ജില്ലാ യുവജനകേന്ദ്രവും ജില്ലാ ശുചിത്വമിഷനും സംയുക്തമായി ആലപ്പുഴ കലക്‌ട്രേറ്റില്‍ ശുചീകരണം നടത്തി. വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങള്‍ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഐ.അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. യൂത്ത് കോ-ഓർഡിനേറ്റർമാരും യൂത്ത് വോളണ്ടിയർമാരും ശുചീകരണത്തിൽ പങ്കാളികളായി. ശുചിത്വമിഷൻ കോ-ഓഡിനേറ്റർ ബിൻസ് തോമസ്, യൂത്ത് വെൽഫെയർ ഓഫീസർ ബീന തുടങ്ങിയവർ നേതൃത്വം നൽകി.

ABOUT THE AUTHOR

...view details