കേരളം

kerala

ETV Bharat / state

121 വീടുകളുടെ താക്കോല്‍ ദാനം; റാമോജി ഗ്രൂപ്പിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി - മുഖ്യമന്ത്രി

ഭാവിയിൽ കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങളുമായി റാമോജി ഗ്രൂപ്പ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

താക്കോല്‍ ദാനം  റാമോജി ഗ്രൂപ്പ്  മുഖ്യമന്ത്രി  Eenadu-Ramoji Group
121 വീടുകളുടെ താക്കോല്‍ ദാനം; റാമോജി ഗ്രൂപ്പിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

By

Published : Feb 9, 2020, 5:10 PM IST

Updated : Feb 9, 2020, 5:18 PM IST

ആലപ്പുഴ: ഈനാട്-റാമോജി ഗ്രൂപ്പ് നിര്‍മിച്ച 121 വീടുകളുടെ താക്കോല്‍ ദാനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. റാമോജി ഗ്രൂപ്പിന്‍റെ സഹായം കൊണ്ടാണ് ഭവനപദ്ധതി യാഥാർത്ഥ്യമായതെന്നും ഭാവിയിൽ കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങളുമായി റാമോജി ഗ്രൂപ്പ് സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

121 വീടുകളുടെ താക്കോല്‍ ദാനം; റാമോജി ഗ്രൂപ്പിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി

ഇങ്ങനെയൊരു പദ്ധതിക്ക് റാമോജി ഗ്രൂപ്പ് തയ്യാറായപ്പോൾ അത് ഭംഗിയായി നിർവഹിക്കാൻ കടുംബശ്രീക്ക് കഴിഞ്ഞു. 116 വീടുകൾ 121 വീടുകളായി വിപുലീകരിച്ചതിന്‍റെ ക്രെഡിറ്റ് കുടുംബശ്രീക്കാണ്. കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ആലപ്പുഴ സബ് കലക്‌ടറായിരുന്ന കൃഷ്‌ണ തേജയെയും അഭിനന്ദിച്ചു.

Last Updated : Feb 9, 2020, 5:18 PM IST

ABOUT THE AUTHOR

...view details