കേരളം

kerala

ETV Bharat / state

DYFI: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തതായി ആരോപണം - സുജ ഹോട്ടല്‍ കായംകുളം

കായംകുളത്തെ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കൾ സംഘടിതമായി എത്തി ഹോട്ടൽ അടിച്ചുതകർത്തതായാണ് ഹോട്ടലുടമയുടെ സഹോദരന്‍ സുനിയുടെ ആരോപണം.

DYFI WORKERS ATTACKED  DYFI WORKERS ATTACKE NEWS  DYFI ATTACKE KAYAMKULAM  ഡി.വൈ.എഫ്.ഐ  ഡി.വൈ.എഫ്.ഐ ഹോട്ടല്‍ അടിച്ച് തകര്‍ത്തു  സി.പി.എം  CPM  ഡി.വൈ.എഫ്.ഐ അക്രമം  ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തു  സുജ ഹോട്ടല്‍  സുജ ഹോട്ടല്‍ കായംകുളം  Suja hotel kayamkulam
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തതായി ആരോപണം

By

Published : Nov 12, 2021, 10:39 PM IST

Updated : Nov 12, 2021, 10:56 PM IST

ആലപ്പുഴ: ഡി.വൈ.എഫ്.ഐയെ (DYFI) വിമർശിച്ചതിന് കായംകുളം കരിയിലക്കുളങ്ങരയിൽ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ ഹോട്ടൽ തകർത്തതായി പരാതി. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കൾ സംഘടിതമായി എത്തി ഹോട്ടൽ അടിച്ചുതകർത്തതായാണ് ഹോട്ടലുടമയുടെ സഹോദരന്‍ സുനിയുടെ ആരോപണം.

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഹോട്ടല്‍ അടിച്ച് തകര്‍ത്തതായി ആരോപണം

കരിയിലക്കുളങ്ങരയിൽ ദേശീയ പാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന സുജ ഹോട്ടലാണ് രാത്രി ഒരു സംഘം മാരകായുധങ്ങളുമായി അടിച്ചു തകർത്തത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കളെയും പരസ്യമായി വിമർശിച്ചതിനാണ് ആക്രമമെന്നാണ് ആരോപണം.

Also Read:സുകുമാര കുറുപ്പ് വൃദ്ധസദനത്തിലെന്ന് വാര്‍ത്ത; പരിശോധന നടത്തി ക്രൈംബ്രാഞ്ച്

തന്‍റെ സഹോദരൻ സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണെന്നും സുനി പറഞ്ഞു. ഇദ്ദേഹമാണ് കടയുടെ ഉടമ. ഇത്തവണ സമ്മേളനം നടന്നപ്പോഴാണ് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് സഹോദരന്‍ ഒഴിഞ്ഞത്. താനും സഹോദരങ്ങളും കുടുംബവും ഒന്നിച്ച് കൂട്ടുകുടുംബമായാണ് കഴിയുന്നതെന്നും സുനി പറഞ്ഞു.

ഇന്നലെ രാാത്രിയോടെയായിരുന്നു ഒരു സംഘം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തന്നെ വെല്ലുവിളിച്ച ശേഷം കടയും അതിലെ സാധനങ്ങളും തല്ലിത്തകർത്തതെന്ന് ഹോട്ടലുടമ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ കരിയിലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Last Updated : Nov 12, 2021, 10:56 PM IST

ABOUT THE AUTHOR

...view details