ആലപ്പുഴ: ജില്ലയില്‍ ഡി.വൈ.എഫ്.ഐ - ലീഗ് സംഘർഷം. മുഖ്യമന്ത്രിക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. തിങ്കാളാഴ്‌ച വൈകിട്ടാണ് സംഭവം.
ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐ - ലീഗ് സംഘർഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നഗരത്തിൽ നടത്തിയ കോലം കത്തിക്കൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ശേഷം നഗരത്തിലെ ഇരുമ്പുപാലം റോഡ് ഉപരോധിച്ചു. ഇവരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കിയ ശേഷം ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംഘടിച്ച് സ്ഥലത്തേക്ക് എത്തി.
ALSO READ|'വിമാനത്തിനുള്ളിലെ പ്രതിഷേധം അപലപനീയം': യു.ഡി.എഫ് കലാപം ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി
ഇതിനിടയിൽ മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന പ്രസിഡന്‍റ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുത്ത കുടുംബ സംഗമം നടന്ന ടൗൺ ഹാളിന് മുന്നിൽ ലീഗ് പ്രവർത്തകർ മുഖ്യമന്ത്രിക്കും ഡി.വൈ.എഫ്.ഐയ്‌ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. ഒടുവിൽ പൊലീസെത്തിയാണ് ഇരുവരെയും പിരിച്ചുവിട്ടത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു.