ആലപ്പുഴ:കോൺഗ്രസിനു നേരെ വീണ്ടും കൊലവിളി മുദ്രാവാക്യം വിളികൾ. ആലപ്പുഴയിൽ എൽഡിഎഫ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്‌മയുടെ മുന്നോടിയായി നടത്തിയ റാലിയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ വീണ്ടും കൊലവിളി മുദ്രാവാക്യം ഉയർത്തിയത്. 'കൈയും വെട്ടും കാലും വെട്ടും, വേണ്ടി വന്നാൽ തലയും വെട്ടി, ചെങ്കൊടി ഞങ്ങൾ നാട്ടീടും', 'ഓർത്തോ ഓർത്തു കളിച്ചോളൂ, കൈയും വെട്ടും കാലും വെട്ടും, ഐ.ആർ 8ന് വളമാക്കും'. എന്നിങ്ങനെ പോകുന്നു കൊലവിളി മുദ്രാവാക്യങ്ങൾ.
ആലപ്പുഴയില്‍ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി എല്‍ഡിഎഫ് - ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ
പൊലീസും നേതാക്കളും നോക്കി നിൽക്കെയായിരുന്നു എൽഡിഎഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ
![ആലപ്പുഴയില്‍ വീണ്ടും കൊലവിളി മുദ്രാവാക്യവുമായി എല്‍ഡിഎഫ് DYFI march Alappuzha LDF CPM DYFI Congress ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യവുമായി ഡിവൈഎഫ്ഐ എല്‍ഡിഎഫ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15712680-thumbnail-3x2-ldf.jpg)
'വേണ്ടി വന്നാൽ തലയും വെട്ടി, ചെങ്കൊടി ഞങ്ങൾ നാട്ടീടും'; ആലപ്പുഴയില്‍ കൊലവിളി മുദ്രാവാക്യവുമായി എല്‍ഡിഎഫ്
ആലപ്പുഴയില്‍ വീണ്ടും കൊലവിളി മുദ്രാവാക്യം
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. പ്രവർത്തകര്‍ റാലിയിൽ ഉടനീളം ഇതേ മുദ്രാവാക്യം ആവർത്തിച്ചു. പൊലീസും നേതാക്കളും നോക്കി നിൽക്കെയായിരുന്നു എൽഡിഎഫ് പ്രവർത്തകരുടെ മുദ്രാവാക്യം വിളികൾ.
Also Read 'കൈവെട്ടും, കാൽവെട്ടും, തലവെട്ടി ചെങ്കൊടി കെട്ടും': സി.പി.എം പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം