ആലപ്പുഴ:നരേന്ദ്രമോദി സർക്കാരിന്‍റെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്നുവെന്ന് ആരോപിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആലപ്പുഴ എൽഐസി ഓഫീസിലേക്ക് മാർച്ച് നടത്തി. 'രാജ്യം വിൽകരുത്, തൊഴിലിടങ്ങൾ തകർകരുത്' എന്ന മുദ്രാവാക്യമുയർത്തി എൽഐസി വിൽപനക്കെതിരെയാണ് പ്രതിഷേധ മാർച്ച് നടത്തിയത്.
കേന്ദ്ര സർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച് - മോദി സർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച
നരേന്ദ്രമോദി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നുവെന്ന് ആരോപിച്ചാണ് മാർച്ച് നടന്നത്
'രാജ്യം വിൽക്കരുത്, തൊഴിലിടങ്ങൾ തകർക്കരുത്'; മോദി സർക്കാരിനെതിരെ ഡിവൈഎഫ്ഐ മാർച്ച്
വെള്ളക്കിണർ എൽഐസി ഓഫീസിന് മുന്നിലെത്തിയ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്‍റ് ജെയിംസ് സാമുവൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എം.എം അനസ്അലി വിഷയാവതരണം നടത്തി.