കേരളം

kerala

ETV Bharat / state

ആലപ്പുഴയിൽ ഡിവൈഎഫ്ഐ - കോൺഗ്രസ് സംഘർഷം; മൂന്നിടങ്ങളിൽ പ്രവർത്തകർ ഏറ്റുമുട്ടി - ആലപ്പുഴയിൽ ഡിവൈഎഫ്ഐ കോൺഗ്രസ് സംഘർഷം

സംഘർഷ സാധ്യത നിലനിൽക്കുന്ന സ്ഥലത്ത് പ്രകോപനം സൃഷ്ടിക്കും വിധമായിരുന്നു കോൺഗ്രസ് റാലി സംഘടിപ്പിച്ചത്. ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തി.

DYFI Congress clash in Alappuzha  ആലപ്പുഴയിൽ ഡിവൈഎഫ്ഐ കോൺഗ്രസ് സംഘർഷം  ഡിവൈഎഫ്ഐ കോൺഗ്രസ് സംഘർഷം
ആലപ്പുഴയിൽ ഡിവൈഎഫ്ഐ - കോൺഗ്രസ് സംഘർഷം; മൂന്നിടങ്ങളിൽ പ്രവർത്തകർ ഏറ്റുമുട്ടി

By

Published : Jul 1, 2022, 10:24 PM IST

ആലപ്പുഴ: ജില്ലയില്‍ വിവിധ ഇടങ്ങളില്‍ ഡിവൈഎഫ്ഐ - കോൺഗ്രസ് സംഘർഷം. ആലപ്പുഴ നഗരത്തിൽ മൂന്നിടങ്ങളിലാണ് ഇരു വിഭാഗവും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയത്. നഗരത്തിലെ ഇന്ദിര ഗാന്ധി പ്രതിമ തകർത്തതുമായി ബന്ധപ്പെട്ട് കോൺഗ്രസ് വെള്ളക്കിണർ ജങ്ഷനിൽ നടത്തിയ പ്രകടനം എൽഡിഎഫ് ബഹുജന റാലി നടക്കുന്നതിന് സമീപത്ത് കൂടി സംഘടിപ്പിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്.

ആലപ്പുഴയില്‍ സിപിഎം കോണ്‍ഗ്രസ് സംഘര്‍ഷം

സംഘർഷ സാധ്യത നിലനിൽക്കുന്ന സ്ഥലത്ത് പ്രകോപനം സൃഷ്ടിക്കും വിധമായിരുന്നു കോൺഗ്രസ് റാലി സംഘടിപ്പിച്ചത്. ഇതോടെ ഡിവൈഎഫ്ഐ പ്രവർത്തകർ ഇത് ചോദ്യം ചെയ്ത് രംഗത്തെത്തുകയും കോൺഗ്രസ് പ്രകടനത്തിന് നേരെ മുദ്രാവാക്യം വിളികളുമായി പാഞ്ഞടുക്കുകയുമായിരുന്നു. ഇതോടെയാണ് പ്രകടനം കയ്യാങ്കളിയിലേക്ക് എത്തിയത്.

തുടർന്ന് പൊലീസ് ഇടപെട്ടതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞു മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇത് പിന്നീട് രാത്രിയിൽ നഗരത്തിലെ ചാത്തനാട്, മംഗലം പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഘർഷങ്ങളിൽ ഇരുവിഭാഗത്തിനും സാരമായ പരിക്കുകൾ ഉണ്ടെങ്കിലും ആരും ആശുപത്രികളിൽ ചികിത്സ തേടിയിട്ടില്ല. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Also Read: 'എല്ലാവരെയും വെള്ള പുതപ്പിച്ച് കിടത്താൻ ഈ പ്രസ്ഥാനത്തിനറിയാം': പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്

ABOUT THE AUTHOR

...view details