കേരളം

kerala

ETV Bharat / state

അപ്പര്‍ കുട്ടനാട്ടില്‍ താറാവുകൾ ചത്തത് ബാക്‌ടീരിയ മൂലമെന്ന് പരിശോധന റിപ്പോർട്ട് - birds laboratory

താറാവുകളുടെ മരണം റൈമറല്ലാ അനാറ്റിപെസ്റ്റിഫര്‍ എന്ന ബാക്‌ടീരിയ മൂലമാണെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിരീക്ഷണ ലബോറട്ടറിയിലെ പരിശോധനയിൽ വ്യക്തമായി.

റൈമറല്ലാ അനാറ്റിപെസ്റ്റിഫര്‍  താറാവുകളുടെ മരണം  അപ്പര്‍ക്കുട്ടനാട്  അപ്പര്‍ക്കുട്ടനാട്ടിലെ താറാവുകൾ  Ducks in Upper Kuttanad  duck death  Riemerella anatipestifer bacteria  thiruvalla manjadi  birds laboratory  pb nooh
താറാവുകൾ ചത്തത് ബാക്‌ടീരിയ മൂലം

By

Published : Mar 11, 2020, 10:31 PM IST

പത്തനംതിട്ട:അപ്പര്‍ക്കുട്ടനാട്ടിൽ താറാവുകൾ ചത്തത് ബാക്‌ടീരിയ മൂലമെന്ന് പരിശോധനാ റിപ്പോര്‍ട്ട്. താറാവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് റൈമറല്ലാ അനാറ്റിപെസ്റ്റിഫര്‍ എന്ന ബാക്‌ടീരിയ മൂലമാണെന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിരീക്ഷണ ലബോറട്ടറിയിലെ പരിശോധനയിൽ വ്യക്തമായി. പരിശോധനാ റിപ്പോര്‍ട്ട് ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. തോമസ് ഏബ്രഹാം ജില്ലാ കലക്‌ടര്‍ പി.ബി നൂഹിന് കൈമാറി. ജില്ലയിലെ എല്ലാ വെറ്ററിനറി സ്ഥാപനങ്ങള്‍ക്കും പരിശോധനാ ഫലം സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷികള്‍ക്ക് അസുഖം ബാധിച്ചാല്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ വെറ്ററിനറി ഡോക്‌ടര്‍മാര്‍ക്കും കര്‍ഷകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details