ആലപ്പുഴ: കായംകുളം പത്തിയൂരിൽ മദ്യലഹരിയിൽ അച്ഛന്‍റെ മർദനമേറ്റ് ഏഴ് വയസുകാരിക്ക് ഗുരുതരപരിക്ക്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അച്ഛൻ പത്തിയൂർ സ്വദേശി രാജേഷിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. ഇയാള്‍ മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കുന്നത് പതിവായിരുന്നു.
മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ഏഴുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; കുഞ്ഞ് തീവ്രപരിചരണത്തില്‍ - ആലപ്പുഴയില്‍ കുട്ടിക്ക് പരിക്ക്
അച്ഛൻ പത്തിയൂർ സ്വദേശി രാജേഷിനെ കരീലകുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തു
മദ്യലഹരിയിൽ അച്ഛന്റെ മർദ്ദനമേറ്റ് ഏഴ് വയസുകാരിക്ക് ഗുരുതരപരിക്ക്
കൂടുതല്‍ വായനക്ക്:- പിഞ്ചു കുഞ്ഞിന്‍റെ കൊലപാതകത്തിന് കാരണം കടുത്ത അന്ധവിശ്വാസം
പരിക്കേറ്റ കുട്ടിയെ കായംകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടി ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കായംകുളം താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
Last Updated : Jul 10, 2021, 2:28 PM IST