ആലപ്പുഴ: ആലപ്പുഴയിലെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് എൽഡിഎഫ് ഘടകകക്ഷിയായ സിപിഐയും പ്രക്ഷോഭത്തിലേക്ക്. കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ പാലാരിവട്ടം പാലം അഴിമതി കേസ് മാതൃകയിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സിപിഐ സത്യാഗ്രഹ സമരം ആരംഭിച്ചു. കളർകോട് പ്രോജക്റ്റ് ഓഫീസിന് മുന്നിൽ മൂന്ന് നാൾ നീണ്ട് നിൽക്കുന്ന സത്യാഗ്രഹമാണ് പാർട്ടി തുടങ്ങിയത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഗൗരവമേറിയതാണ്. 200 കോടിയിലധികം രൂപ ചെലവഴിച്ച ആലപ്പുഴ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്ന് ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു.
ആലപ്പുഴയിലെ കുടിവെള്ള പ്രശ്‌നം: സിപിഐയും സമര രംഗത്ത് - Drinking water problem in Alappuzha news
കുടിവെള്ള പദ്ധതിയിലെ അഴിമതിയെകുറിച്ച് പാലാരിവട്ടം മാതൃകയിലുള്ള അന്വേഷണം ആവശ്യപ്പെട്ട് സിപിഐ ത്രിദിന സത്യാഗ്രഹ സമരം ആരംഭിച്ചു. സമരം നടത്തുന്നത് കളർകോട് പ്രോജക്റ്റ് ഓഫീസിന് മുന്നിൽ
സിപിഐ സമരം
പദ്ധതി ഉദ്ഘാടനം ചെയ്ത് മൂന്ന് മാസത്തിനുള്ളിൽ ഒരു ഡസനോളം ഇടങ്ങളില്‍ പൈപ്പ് പൊട്ടിയിരുന്നു. 14-ന് നടക്കുന്ന സമാപനമ്മേളനത്തിൽ തുടർസമരം പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.